Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി കോടതി തള്ളി

സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി കോടതി തള്ളി

തിരുവല്ല:സർക്കാറിന് ആശ്വാസം.മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയാന് അനുകൂലമായ പൊലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്ന ഹർജി തള്ളി.ഹൈക്കോടതിയിലെ കേസിൽ തീരുമാനമാകും വരെ സജിക്കെതിരായ കേസിൽ വിധി പറയരുതെന്ന് ആവശ്യവും നിരാകരിച്ചു.തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇന്നലെകേസ് പരിഗണിച്ചെങ്കിലും ഇന്നത്തേക്ക്  മാറ്റിവെക്കുകയായിരുന്നു.

ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോർട്ടുകൾ ഉൾപ്പെടുത്താതെയും ദുർബലമായ റിപ്പോർട്ടാണ് പോലീസ് സമർപ്പിച്ചതെന്നായിരുന്നു ഹർജിക്കാരന്റെ വാദം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments