കൊട്ടാരക്കര: ഇടയം കോളനിയിലെ പൊയ്കവിള വീട്ടിൽ ആനന്ദനും കുടുംബത്തിനും ഇനി സമാധാനമായി ഉറങ്ങാം. ശക്തമായ കാറ്റിലും മഴയിലും ദിവസങ്ങൾക്കു മുൻപു നിലം പൊത്തിയ ഇവരുടെ വീടിനു പകരമായി പ്രവാസികളുടെ സഹായത്തോടെ പുതിയ വീട് നിർമിച്ചു നൽകാൻ ഒരുങ്ങുകയാണ് യുവ സാരഥി ക്ലബ് സാരഥി സജി തോമസ്. സജി തോമസിന്റെ നേതൃത്വത്തിൽ നിർധനർക്കായി ഒരുക്കുന്ന പതിനഞ്ചാമത്തെ സ്നേഹ വീടാണിത്.
ശിലാസ്ഥാപന ചടങ്ങിൽ യുവ സാരഥി ക്ലബ് പ്രസിഡന്റ് സജി തോമസ്, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ, ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടൽ, ബ്ലോക്ക് പഞ്ചായ അംഗം കെ.എം.റെജി, വർക്കിങ് പ്രസിഡന്റും വെട്ടിക്കവല പഞ്ചായത്തംഗവുമായ പി സുരേന്ദ്രൻ, പി. അയ്യപ്പദാസ്, മുൻ ജില്ലാ പഞ്ചായത്തംഗം സരോജിനി ബാബു എന്നിവർ പങ്കെടുത്തു.