Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'കുഴി മന്തി കഴിച്ചവര്‍ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം. കടത്തിൽ മുങ്ങിയ സംസ്ഥാനം, തകർന്ന...

‘കുഴി മന്തി കഴിച്ചവര്‍ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളം. കടത്തിൽ മുങ്ങിയ സംസ്ഥാനം, തകർന്ന കാർഷിക മേഖല, വിലക്കയറ്റം. പക്ഷെ പരാതി കലോത്സവത്തിൽ കാളയിറച്ചി വിളമ്പാത്തത്’: സന്ദീപ് വാര്യർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശവുമായി സന്ദീപ് ജി വാര്യര്‍. പിണറായി വിജയന്റെ ഏഴ് വര്‍ഷത്തെ ഭരണം ചുരണ്ടി ചുരണ്ടി കേരളത്തെ മാംസം തീരാറായ ഷവര്‍മ്മ കമ്പി പോലെ ആക്കിയിട്ടുണ്ട് എന്നാണ് സന്ദീപ് വാര്യര്‍ പരാമര്‍ശിച്ചത്. കുഴി മന്തി കഴിച്ചവര്‍ നേരെ കുഴിയിലേക്ക് പോകുന്ന നാടായി കേരളമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

‘വൃത്തിയുള്ള ഭക്ഷണം ലഭിക്കാത്ത, വിശ്വസിച്ച് കഴിക്കാന്‍ പറ്റാത്ത നാടായി കേരളം. നാടൊട്ടുക്ക് കടം വാങ്ങി മൂക്കറ്റം കടത്തില്‍ മുങ്ങിയ സംസ്ഥാനം, കടം വാങ്ങാന്‍ മാത്രം കടലാസ് കമ്പനി, പ്രത്യേകിച്ചൊരു പണിയും ചെയ്യാത്ത യുവജന കമ്മീഷന്‍ അധ്യക്ഷക്ക് ഒരുലക്ഷം രൂപ ശമ്പളം, തകര്‍ന്ന കാര്‍ഷിക മേഖല, രൂക്ഷമായ വിലക്കയറ്റം പക്ഷെ ആസ്ഥാന കമ്മി വിദൂഷകര്‍ക്ക് ആകെ പരാതി കലോത്സവത്തില്‍ കാളയിറച്ചി വിളമ്പാത്തത്’, സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments