Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുബൈയിൽ

സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുബൈയിൽ

മുംബൈ: സംവിധായകൻ സംഗീത് ശിവന്‍റെ സംസ്കാരം ഇന്ന് മുബൈയിൽ നടക്കും. മുബൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഇന്നലെയായിരുന്നു അന്ത്യം. ദീർഘകാലമായി മുബൈയിൽ സ്ഥിര താമസമായിരുന്നു. അന്തരിച്ച പ്രശസ്ത ഫോട്ടോ​ഗ്രാഫർ ശിവന്റെ മകനാണ് സംഗീത്. ഛായാ​ഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

മലയാളം, ഹിന്ദി ഭാഷകളിലായി ഇരുപതോളം ചിത്രങ്ങൾ സംഗീത് സംവിധാനം ചെയ്തിട്ടുണ്ട്. രഘുവരൻ നായകനായ വ്യൂഹം എന്ന ചിത്രത്തിലൂടെ 1990-ല്‍ സംവിധായകനായി. തുടർന്ന് യോദ്ധ, ഡാഡി, ജോണി, ഗാന്ധർവം , നിർണയം, സ്നേഹപൂർവം അന്ന തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങൾ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ.ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്തനു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com