ആലപ്പുഴ : കായംകുളത്ത് എസ്എഫ്ഐ ഏരിയ സമ്മേളനത്തിൽ തമ്മിലടി. എസ്എഫ്ഐ കായംകുളം ഏരിയ സെക്രട്ടറി നിഖിൽ തോമസിന് മർദ്ദനമേറ്റു. സമ്മേളനത്തിൽ സംഘർഷത്തിനിടസിക്കിയത് കടുത്ത വിഭാഗീയതയാണ്.
ഭൂരിപക്ഷം എതിർത്തയാളെ മേഖല സെക്രട്ടേറിയാക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. സിപിഐഎം കായംകുളം ഏരിയ ഓഫീസിന് മുമ്പിൽ പ്രവർത്തകർ കുത്തിയിരുന്നു പ്രതിഷേധിച്ചു.
അതേസമയം ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയുമായ മൗലാനാ അബ്ദുൽ കലാം ആസാദിനെ കുറിച്ചുള്ള പാഠഭാഗങ്ങൾ എൻ.സി.ഇ.ആർ.ടി ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമെന്ന് എസ് എഫ് ഐ ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യത്തിന്റെ ചരിത്രത്തെയും ഭരണഘടനയെയും അപനിർമ്മിക്കാനും വെട്ടിതിരുത്താനുമുള്ള സംഘപരിവാർ ശ്രമങ്ങളുടെ തുടർച്ചയാണ് പ്ലസ് വൺ പൊളിറ്റിക്കൽ സയൻസ് പാഠഭാഗത്ത് നിന്നും മൗലാന അബ്ദുൽ കലാം ആസാദിന്റെ പേരും അദ്ദേഹത്തിന്റെ സംഭാവനകളും വെട്ടിയൊഴിവാക്കിയ നടപടി.
ഭരണഘടനാ നിർമാണസഭയിൽ സുപ്രധാനമായ സ്ഥാനം വഹിച്ചിട്ടുള്ള മൗലാനയെ ഭരണഘടനയെ സംബന്ധിച്ച പാഠഭാഗത്തുനിന്നും ഒഴിവാക്കുന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ താല്പര്യം മുൻനിർത്തിമാത്രമാണ്. ഹിന്ദുത്വ ഫാസിസ്റ്റുകൾക്ക് അനുയോജ്യമാകും വിധമുള്ള വ്യാജചരിത്രനിർമ്മാണം അങ്ങേയറ്റം അപകടകരമാണെന്ന് എഫ്എഫ്‌ഐ ഫേസ്ബുക്കിൽ കുറിച്ചു.