Friday, January 3, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകണ്ണൂർ എസ്എൻ കോളേജിൽ കെ എസ് യു - എസ്എഫ്ഐ സംഘർഷം

കണ്ണൂർ എസ്എൻ കോളേജിൽ കെ എസ് യു – എസ്എഫ്ഐ സംഘർഷം

കണ്ണൂർ : കണ്ണൂർ എസ് എൻ കോളേജിൽ കെ എസ് യു – എസ് എഫ് ഐ സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. രണ്ട് കെ എസ് യു പ്രവർത്തകർക്കും രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കുമാണ് പരിക്കേറ്റത്.

പ്രകീർത്ത് മുണ്ടേരി, മുഹമ്മദ്‌ റിസ്വാൻ, ആതിഥ്യൻ, അനഗ് എന്നിവർക്കാണ് പരിക്കേറ്റത്. കെ എസ് യു പ്രവർത്തകരെ എസ് എഫ് ഐ പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കൾ ആരോപിച്ചു.  

കഴിഞ്ഞ ദിവസവും സംഘർഷം ഉണ്ടായിരുന്നു. തൊട്ടടുത്ത എസ് എൻ ജി കോളേജിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായാണ് എസ് എൻ കോളേജിലുണ്ടായ സംഘർഷം. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com