Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതരംതാണ പ്രതികാരം: ബിബിസി ഓഫിസ് പരിശോധനയ്ക്കെതിരെ ശശി തരൂർ

തരംതാണ പ്രതികാരം: ബിബിസി ഓഫിസ് പരിശോധനയ്ക്കെതിരെ ശശി തരൂർ

ന്യൂഡല്‍ഹി: ബിബിസി ഓഫിസുകളില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് ശശി തരൂര്‍ എംപി. റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണെന്നും ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം ഇതിനെ കാണുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘‘ഒരു സ്ഥാപനവും നിയമത്തിന് അതീതമല്ല. എന്നാല്‍, 20 ആദായനികുതി ഉദ്യോഗസ്ഥരുമായി ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളിലും സ്റ്റുഡിയോകളിലും നടന്ന റെയ്ഡ് ദയനീയമായ സെല്‍ഫ് ഗോളാണ്. ബിബിസി ഡോക്യുമെന്ററിയോടുള്ള തരംതാണ പ്രതികാരമായേ ലോകം കാണുകയുള്ളൂ. മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കങ്ങളുടെ സ്ഥിരീകരണമാണിത്’– തരൂര്‍ ട്വീറ്റ് ചെയ്തു.

ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലാണ് ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ഉദ്യോഗസ്ഥർ ഡൽഹിയിലെ ബിബിസി ഓഫിസിലും മുംബൈയിലെ സ്റ്റുഡിയോയിലും എത്തിയത്. രാജ്യാന്തര നികുതി, വിനിമയം എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചില രേഖകളും മാധ്യമപ്രവർത്തകരുടെ ഫോണുകളും ലാപ്ടോപ്പുകളും പിടിച്ചെടുത്തു. റെയ്‍ഡല്ല, വെറും പരിശോധന മാത്രമാണെന്നും ഫോണുകൾ തിരിച്ചുനൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments