തിരുവനന്തപുരത്ത് പോരാട്ട ചൂട് മുറുകിയതോടെ വോട്ട് മറിക്കാൻ പണം നൽകുന്നതായി ആരോപണം. വോട്ടർമാർക്ക് പണം നൽകുന്നതായി സംസാരമുണ്ടെന്ന് ശശി തരൂർ ആരോപിച്ചപ്പോൾ, നിരാശയിൽ നിന്നുള്ള ആരോപണമാണെന്ന് രാജീവ് ചന്ദ്രശേഖർ തിരിച്ചടിച്ചു. വോട്ട് മറിക്കാൻ ബി.ജെ.പി പണം നൽകുന്നുണ്ടെന്ന് സംസാരം എല്ലായിടത്തുമുണ്ടെന്നാണ് തരൂരിന്റെ ഗുരുതര ആരോപണം.
തരൂരിന്‍റെ വാക്കുകളെ വിലകുറഞ്ഞ ആരോപണമായി തള്ളിക്കളയുന്ന രാജീവ് ചന്ദ്രശേഖർ നടപടിക്കായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന നിലപാടിലാണ്. രാജീവ് ചന്ദ്രശേഖറിന്‍റെ സ്വത്ത് വിവാദം കത്തുന്നതിനിടയിലാണ് പണം നൽകുന്നുണ്ടെന്ന് ആരോപണവും ഉയരുന്നത്. ഇതിന് ബലം പകരാനുള്ള തെളിവുകളോ വെളിപ്പെടുത്തലുകളോ ഉണ്ടായാൽ കളി കാര്യമാകും.