കൊച്ചി: സ്പീക്കർ എഎൻ ഷംസീറിന്‍റെ മിത്ത് വിവാദത്തിൽ തന്‍റെ വാക്കുകള്‍ ബന്ധപ്പെടുത്തരുതെന്ന് ശശി തരൂർ. പ്രധാനമന്ത്രി ഗണപതിയെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെടുത്തിയതിനെയാണ് എതിർത്തത്,പ്ലാസ്റ്റിക് സർജറി കണ്ടെത്തിയത് ഇന്ത്യക്കാരനായ സുശ്രുതനാണ്. മത വിശ്വാസങ്ങളെ ഇതിൽ കൊണ്ടുവന്നത് ശരിയായില്ല. താൻ ഗണപതി വിശ്വാസിയാണെന്നും എല്ലാ ദിവസവും ഗണപതിയെ പ്രാർഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗണേശ ഭക്തനായിട്ടാണ് പ്രധാനമന്ത്രിക്കെതിരെ താൻ രംഗത്ത് വന്നത്. എൻറെ വിശ്വാസത്തെക്കുറിച്ച് മറ്റൊരാളുടെ പരാമർശത്തിന്റെ ആവശ്യമില്ല. എല്ലാവരുടെയും മതവിശ്വാസത്തെ ബഹുമാനിക്കണം.മനുഷ്യ ജീവിതത്തിൽ മതത്തിനും ശാസ്ത്രത്തിനും പരസ്പരം സ്ഥാനമുണ്ട്. സ്പീക്കറുടെ പ്രസംഗം താൻ കേട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.