Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ നിയമ നടപടി; മുന്നറിയിപ്പുമായി മന്ത്രി

വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ നിയമ നടപടി; മുന്നറിയിപ്പുമായി മന്ത്രി

തിരുവനന്തപുരം: വിദ്യാർത്ഥികളെ വഴി തെറ്റിക്കുന്ന സോഷ്യൽ മീഡിയ പ്രചാരകർക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് കർശന നിയമനടപടി സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ വിദ്യാഭ്യാസ ഓഫീസുകളുടെ ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വാധീനിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നുണ്ട്. വിദ്യാർത്ഥികളെ തെറ്റുകളിലേക്ക് നയിക്കുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇക്കാര്യങ്ങളിൽ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും വലിയ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞദിവസം  ഒരു യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നിയമനടപടികൾ ഇനിയും ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളിലൂടെ  പൊതു വിദ്യാഭ്യാസ വകുപ്പിനെ കുറിച്ച്  വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെയും നിയമനടപടി ഉണ്ടാകും. ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല- മന്ത്രി വ്യക്തമാക്കി.

ദൈനംദിന, പ്രതിവാര, പ്രതിമാസ ജോലികൾ ഉൾപ്പെടുന്ന ഒരു ക്ലീനിംഗ് ഷെഡ്യൂൾ ഓരോ ഓഫീസും വികസിപ്പിക്കണം. ജീവനക്കാർ അവരുടെ മേശകളും പരിസരവും വൃത്തിയായും ചിട്ടയായും സൂക്ഷിക്കേണ്ടതുണ്ട് . ശരിയായ മാലിന്യ നിർമാർജനം, ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള സൂചനകളും ഓർമ്മപ്പെടുത്തലുകളും വിശ്രമമുറികളിലും പൊതുസ്ഥലങ്ങളിലും പ്രദർശിപ്പിക്കണം.  വ്യക്തിഗത ശുചിത്വം പാലിക്കാനും സോപ്പ്, ഹാൻഡ് സാനിറ്റൈസറുകൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും വേണം.വേസ്റ്റ് ബിന്നുകൾ പതിവായി ശൂന്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആനുകാലിക പരിശോധനകൾ മുതിർന്ന ഉദ്യോഗസ്ഥർ നടത്തേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com