Friday, December 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsലബനാനെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലിൽ കലാശപ്പോരിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളികൾ

ലബനാനെ തകർത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലിൽ കലാശപ്പോരിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളികൾ

ബംഗളൂരു: അവസാന നിമിഷം വരെ ആവേശം അലയടിച്ച സാഫ് കപ്പ് സെമിയിൽ ലെബനോനെ തകർത്ത് ഇന്ത്യ ഫൈനലിൽ. മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോൾ കണ്ടെത്താത്തതിനെ തുടർന്ന് ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തിൽ 4-2 നാണ് ഇന്ത്യയുടെ വിജയം. കലാശപ്പോരിൽ കുവൈത്താണ് ഇന്ത്യയുടെ എതിരാളികൾ.

ഗോൾ കണ്ടെത്താനായില്ലെങ്കിലും കളത്തിലും കണക്കിലും ഇന്ത്യയുടെ ആധിപത്യം തന്നെയായിരുന്നു ആരാധകര്‍ മത്സരത്തിലുടനീളം കണ്ടത്. കളിയുടെ 61 ശതമാനം സമയവും പന്ത് കൈവശം വച്ചത് ഇന്ത്യയായിരുന്നു. മത്സരത്തിൽ ഇന്ത്യ 19 ഷോട്ടുകള്‍ ഉതിര്‍ത്തു. അതില്‍ ആറും ഗോൾവലയെ ലക്ഷ്യമാക്കിയുള്ളതായിരുന്നു.

എന്നാൽ ലെബനോൻ പ്രതിരോധം തകർക്കാൻ ഇന്ത്യക്കായില്ല. ഷൂട്ടൗട്ടിൽ ഹസൻ മതോക്കിന്റെ കിക്ക് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ദു തടഞ്ഞിട്ടപ്പോൾ ഖലീൽ ബദർ കിക്ക് പുറത്തേക്കടിച്ച് കളഞ്ഞു. ഇന്ത്യന്‍ താരങ്ങളെല്ലാം പന്ത് വലയിലെത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments