തൃശൂർ : ടാസ് നാടകോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ തൃശൂർ തനിക്കു വേണമെന്നല്ല, തരണമെന്നാണ് പറഞ്ഞതെന്ന് സുരേഷ് ഗോപി. സ്വാഗത പ്രാസംഗികൻ സുരേഷ് ഗോപിയുടെ പഴയ പ്രസംഗത്തെപ്പറ്റി പരാമർശിച്ചപ്പോഴാണ് ഉദ്ഘാടകനായ സുരേഷ് ഗോപിയുടെ വിശദീകരണം. ‘തൃശൂർ നിങ്ങൾ തരികയാണെങ്കിൽ തൃശൂരിനെ ഇഷ്ടപ്പെടുന്ന താൻ അത് എടുക്കുമെന്നാ’ണ് ഉദ്ദേശിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
നാടകങ്ങളിൽ രാഷ്ട്രീയം കുത്തിനിറയ്ക്കാൻ ശ്രമിച്ച് അതിന്റെ കാമ്പ് നഷ്ടപ്പെടുത്തുകയാണെന്നും നാടകങ്ങളിലെ ദൈവനിഷേധം വേദനിപ്പിച്ചിരുന്നില്ല. എന്നാൽ, പ്രത്യേക ഉന്നം വച്ച് മലീമസമായ ഹൃദയത്തോടെ ദൈവത്തെ കുറ്റം പറയുന്നതിന് മാപ്പില്ല, വിശ്വാസികളുടെ തുമ്മലിൽ നിങ്ങൾക്കു പിടിച്ചു നിൽക്കാനാവില്ലെന്ന് ഓർമയിരിക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.