Wednesday, December 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതൃശൂരില്‍ ഒരു വോട്ടിനെങ്കിലും ജയിക്കുമെന്ന് സുരേഷ് ഗോപി

തൃശൂരില്‍ ഒരു വോട്ടിനെങ്കിലും ജയിക്കുമെന്ന് സുരേഷ് ഗോപി

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വിജയപ്രതീക്ഷ പങ്കുവച്ച് നടനും ബിജെപി നോതാവുമായ സുരേഷ് ഗോപി. തൃശൂരില്‍ ഒരു വോട്ടിനെങ്കിലും താന്‍ ജയിക്കും. ജനങ്ങളുടെ പള്‍സ് എന്താണെന്ന് മനസിലാക്കിയിട്ടുണ്ട്. പിന്നീട് വ്യത്യസ്തമായ ഒരു തൃശൂരിനെയാണ് കാണാനിരിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.

എ ക്ലാസ് മണ്ഡലമായി കണക്കാക്കുന്ന തൃശൂരില്‍ വലിയ പ്രതീക്ഷയാണ് സംസ്ഥാന നേതൃത്വവും പങ്കുവയ്ക്കന്നത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപി തൃശൂരില്‍ സഹകാരി സംരക്ഷണ പദയാത്രയടക്കം സംഘടിപ്പിച്ചിരുന്നു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സുരേഷ് ഗോപിയുമായിരുന്നു പദയാത്രയുടെ മുന്‍നിരയില്‍. ഈ ഇടപെടലുകളിലെല്ലാം താന്‍ രാഷ്ട്രീയം കാണുന്നില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments