Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനടുറോഡിൽ എസ്‌യുവിക്ക് തീപിടിച്ചു, ചാമ്പലായത് സുരക്ഷാ സമ്പന്നനായ ചൈനീസ് കരുത്തൻ, സഹായം തേടി ഉടമ

നടുറോഡിൽ എസ്‌യുവിക്ക് തീപിടിച്ചു, ചാമ്പലായത് സുരക്ഷാ സമ്പന്നനായ ചൈനീസ് കരുത്തൻ, സഹായം തേടി ഉടമ

ദില്ലിയിൽ നടുറോഡില്‍ പുതിയ കാറിന് തീപിടിച്ചു. ​ദേശീയ തലസ്ഥാന നഗരത്തിലെ തിരക്കേറിയ പൊതുവഴിയിൽ ചൈനീസ് വാഹന ബ്രാൻഡായ എംജിയുടെ ഗ്ലോസ്റ്റർ എസ്‌യുവി കത്തി നശിച്ചെന്ന് ടൈംസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിൽ വാഹന ഉടമ പ്രകാർ ബിൻഡാലിന് പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ദിവസം മുമ്പ് സർവീസ് കഴിഞ്ഞ പുറത്തിറക്കിയ വാഹനമാണ് അപകടത്തിൽപ്പെട്ടത് എന്ന് ഉടമ പറയുന്നു. 

ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം വാഹന ഉടമ പങ്കുവെച്ചത്. എം.ജി മോട്ടോഴ്സിനേയും മറ്റ് സർക്കാർ പ്രതിനിധികളെയും ടാഗ് ചെയ്താണ് പോസ്റ്റ്. വാഹനത്തിൽ ​രൂപമാറ്റം വരുത്തിയിട്ടില്ലെന്നും എക്സ്ട്രാ ഫിറ്റിങ്ങുകളൊന്നും നടത്തിയിട്ടില്ലെന്നും ഉടമ പറയുന്നു. എം.ജിയിൽ നിന്ന് തനിക്ക് നീതി ലഭിക്കണമെന്നും ഉടമ ആവശ്യപ്പെട്ടു. 

പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് എം.ജി മോ​ട്ടോഴ്സും പിന്നീട് രംഗത്തെത്തി. ഇത്തരമൊരു സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഉപഭോക്താവിന് പൂർണമായ സഹായം നൽകുമെന്നും എം.ജി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും എം ജി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് വാഹന ബ്രാന്‍ഡായ എം‌ജി മോട്ടോർ ഇന്ത്യയിൽ നിന്നുള്ള മുൻനിര ഉൽപ്പന്നമാണ് ഗ്ലോസ്റ്റര്‍. ടൊയോട്ട ഫോര്‍ചയൂണര്‍, സ്‍കോഡ കോഡിയാക്ക് തുടങ്ങിയ വമ്പന്‍മാര്‍ക്കെതിരെ മത്സരിക്കുന്ന എംജി ഗ്ലോസ്റ്റര്‍ സൂപ്പർ, ഷാർപ്പ്, സാവി എന്നിങ്ങനെ മൂന്ന് വേരിയൻറ് ഓപ്ഷനുകളിൽ ലഭ്യമാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments