Wednesday, January 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസ്വപ്നയുടെ നിയമനങ്ങളിലും ഇഡി അന്വേഷണം; സ്പേസ് പാർക്കിലെ നിയമനത്തിൽ വിശദാംശങ്ങൾ തേടി

സ്വപ്നയുടെ നിയമനങ്ങളിലും ഇഡി അന്വേഷണം; സ്പേസ് പാർക്കിലെ നിയമനത്തിൽ വിശദാംശങ്ങൾ തേടി

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനത്തിൽ ഇഡി വിശദാംശങ്ങൾ തേടി. വിഷയത്തിൽ സ്പേസ് പാർക്ക്‌ സ്പെഷ്യൽ ഓഫീസറായിരുന്ന സന്തോഷ്‌ കുറുപ്പിന്റെ മൊഴിയെടുത്തു. പ്രൈസ് വാട്ടേഴ്‌സ് ഹൗസ് കൂപ്പേർസ് പ്രതിനിധികൾക്കും ഇഡി നോട്ടീസ് അയച്ചു. എം ശിവശങ്കർ ഇടപ്പെട്ട് സ്പേസ് പാർക്കിൽ കൺസൾറ്റന്റായാണ് സ്വപ്നയെ നിയമിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നൽകിയ ഐടി വകുപ്പിനെ കീഴിലുള്ള കെഎസ്ഐടിഐഎല്ലിൻ്റെ സ്പേസ് പാർക്ക് പദ്ധതി. ഇവിടെ ഓപ്പറേഷൻസ് മാനേജരായിട്ടായിരുന്ന സ്വപ്ന സുരേഷിന്‍റെ നിയമനം. 2019 ഒക്ടോബർ മുതൽ ശമ്പളമായി സ്വപ്നക്ക് കിട്ടിയത് മാസം 1,12,000 രൂപയാണ്. അന്നത്തെ കെഎസ്ഐടിഐൽ എം ഡി ജയശങ്കർ പ്രസാദ് നടത്തിയ ഒരു കൂടിക്കാഴ്ച മാത്രമായിരുന്നു ഒരെയൊരു നിയമന നടപടി. സ്വർണ്ണക്കടത്ത് കേസ് പുറത്ത് വന്നതോടെ സ്വപ്ന കണ്‍സൾട്ടിംഗ് കമ്പനിയായ പ്രൈസ് വാ‍ട്ടർഹൗസ് കൂപ്പേഴ്സിന്‍റെ ജീവനക്കാരി മാത്രമെന്നായിരുന്നു സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും വാദം. ഉത്തരവാദിത്തം പിഡബ്ള്യുസിക്കും റിക്രൂട്ടിംഗ് ഏജൻസിയെന്ന് പ്രചരിപ്പിച്ച വിഷൻടെക്കിനും മാത്രമാണെന്ന വാദങ്ങളും അന്ന് തന്നെ പരിഹാസ്യമായി.

അന്നുയർന്ന ആരോപങ്ങളെ രണ്ടര വർഷങ്ങൾക്കിപ്പുറം ബലപ്പെടുത്തുകയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കോടതിയിൽ നൽകിയ വാട്സ്ആപ്പ് ചാറ്റുകൾ. നിയമനം ശിവശങ്കർ നേരിട്ട് നടത്തിയതാണെന്നും മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും സ്വപ്ന തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്‍റെ സ്പെയ്സ് പാർക്ക് പദ്ധതിയിൽ സ്വപ്ന സുരേഷിന്‍റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയന്ന് തെളിയിക്കുന്ന വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നതോടെ സ്വർണ്ണക്കടത്ത് വിവാദ നാളുകളിൽ സിപിഎം നടത്തിയ വലിയ പ്രതിരോധമാണ് പൊളിയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com