യുഎസിലെ മുൻ ഇന്ത്യൻ അംബാസഡറും നയതന്ത്ര വിദഗ്ധനുമായ ടിപി ശ്രീനിവാസൻ എൻബിഎഫ്സിയായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ ചെയർമാനാകും. ഡോ. ജെ. അലക്സാണ്ടറിന്റെ നിര്യാണത്തെ തുടർന്നാണിത്. നയതന്ത്ര വിദഗ്ധനായ ടിപി ശ്രീനിവാസൻ. ഐക്യരാഷ്ട്ര സംഘടനയിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്നു. ടി പി ശ്രീനിവാസൻ ചെയർമാനാകുന്നത് കമ്പനിയുടെ കാഴ്ചപ്പാടിനും വളർച്ചയ്ക്കും പുതിയ ദിശാബോധം നൽകുമെന്ന് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ് ഡയറക്ടർ ബോർഡ് വ്യക്തമാക്കി.
കെഎൽഎം ഗ്രൂപ്പ് അടുത്ത വർഷത്തോടെ വിദേശരാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. യുകെ, യുഎസ്, യൂറോപ്യൻ രാജ്യങ്ങൾ, കാനഡ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് പ്രവർത്തനം തുടങ്ങുന്നത്. കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന് 1000 ത്തോളം ശാഖകളും 2500 ൽ അധികം ജീവനക്കാരും 5000 കോടിയുടെ വിറ്റുവരവുമാണുള്ളത്.