Sunday, December 29, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആപ്പിൾ ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ സ്റ്റോർ ഏപ്രിൽ 18-ന് തുറക്കും

ആപ്പിൾ ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ സ്റ്റോർ ഏപ്രിൽ 18-ന് തുറക്കും

ന്യൂഡൽഹി : ലോകത്തിലെ തന്നെ ഭീമൻ സ്മാർട്ട് ഫോൺ കമ്പനിയായ ആപ്പിൾ ഇന്ത്യയിലെ തങ്ങളുടെ ആദ്യത്തെ സ്റ്റോർ ഉടൻ തുറക്കും. ആപ്പിളിന്റെ ആദ്യ ഔദ്യോഗിക സ്റ്റോറാണ് ഏപ്രിൽ 18-ന് മുംബൈയിലും ഏപ്രിൽ 20-ന് ഡൽഹിയിലുമായി തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ കമ്പനിയുടെ ഉൽപ്പന്നങ്ങൾ രാജ്യത്ത് വിറ്റഴിക്കുന്നത് എക്സ്‌ക്ലൂസീവ് ആപ്പിൾ പ്രീമിയം റീസെല്ലർ സ്റ്റോർ, റിലയൻസ് ഡിജിറ്റൽ, ക്രോമ ,ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ എന്നിവയിലൂടെയാണ്. കലാകാരന്മാരെയും സാമൂഹ്യ പ്രവർത്തകരെയും മുന്നിലേക്ക് കൊണ്ടുവരിക, എല്ലാവർക്കും ഒരുപോലെ പ്രയോജനകരമാക്കുക, ഉൽപ്പന്നങ്ങൾ എല്ലാവരിലും എത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ആപ്പിളിന്റെ ആദ്യ സ്റ്റോർ മുംബൈയിൽ ആരംഭിക്കുന്നത്.

2022-ൽ ആപ്പിളിന് ഇന്ത്യൻ വിപണിയിൽ 17 ശതമാനം വർദ്ധനവാണ് ഉണ്ടായിരുന്നത്. ഉപഭോക്താക്കൾക്ക് ഉൽപ്പന്നം വാങ്ങുന്നതിന് മുൻപ് പരിക്ഷിച്ച് നോക്കി അവയുടെ ഗുണമേന്മ മനസിലാക്കാൻ പുതിയ ആപ്പിൾ സ്റ്റോറിലൂടെ സാധിക്കുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments