ന്യൂഡൽഹി: ഇന്ത്യക്കാരന്റെ ദൈനംദിന ജീവിതത്തിൽ ടാറ്റ പൊലെ സ്വാധീനിച്ച് മറ്റൊരു ബ്രാൻഡ് ഇല്ല. ഉപ്പ് തൊട്ട് വീമാന സർവീസ് വരെയുള്ള് എക ഇന്ത്യൻ ബ്രാൻഡാണ് ടാറ്റ ഗ്രൂപ്പ്. ഐ ഫോൺ നിർമ്മാണത്തിലേക്ക് ടാറ്റ കടക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുതിയതായി പുറത്ത് വന്നിട്ടുള്ളത്.
തായ്വാൻ കമ്പനിയായ വിസ്ട്രോണിന്റെ ബെംഗളൂരു ഫാക്ടറി 5,000 കോടി രൂപയ്‌ക്ക് ടാറ്റ സൺസ് ഏറ്റെടുക്കുമെന്ന് സൂചന. ഏറ്റെടുക്കൽ പൂർത്തിയായൽ ഐ ഫോൺ 15 ന്റെ ഉത്പാദനം ടാറ്റയുടെ കമ്പനിയിൽ ആരംഭിക്കും. ഇതൊടെ ആപ്പിൾ ഉത്പന്നം നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ സൺസ് ഇതോടെ മാറും.
ആപ്പിൾ സ്റ്റോറുകളുടെ ഉദ്ഘാടനത്തിനായി ഇന്ത്യയിലെത്തിയ ആപ്പിൾ സി.ഇ.ഒ ടിം കുക്കുമായി ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ കൂടികാഴ്ച നടത്തിയിരുന്നു. രാജ്യത്ത് ആപ്പിൾ ഉത്പന്നങ്ങൾ നിർമാണവുമായി ബന്ധപ്പെട്ടാണ് കൂടിക്കാഴ്ചയെന്നാണ് സൂചന. ഇതുകൂടാതെ തമിഴ്നാട്ടിലെ ഹൊസൂറിൽ ടാറ്റ ഇലക്ട്രോണിക്സ് ഫാക്ടറി തുടങ്ങാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. രാജ്യത്തെമ്പാടുമായി 100 എക്സ്‌ക്ലൂസീവ് ആപ്പിൾ ഔട്ട്ലറ്റുകൾ തുടങ്ങാനും ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്.
കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിയാകും ഇലക്ട്രോണിക് ഉത്പന്നരംഗത്ത് ടാറ്റ മുന്നേറുക.