ട്വിറ്ററിന് വെല്ലുവിളി ഉയര്‍ത്തി എത്തിയ ത്രെഡ്സ് ആപ്പിന് ഏഴ് മണിക്കൂറില്‍ ലഭിച്ചത് 10 മില്യണ്‍ ഉപയോക്താക്കളെ. ആദ്യ 4 മണിക്കൂറില്‍ തന്നെ 5 മില്യണ്‍ സൈന്‍ അപ്പുകള്‍ ലഭിച്ചതായി മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തിരുന്നു. ട്വിറ്ററിന് സൗഹാര്‍ദപരമായ ഒരു എതിരാളിയാവും ത്രെഡ്സ് എന്നാണ് സക്കര്‍ബര്‍ഗിന്റെ വാക്കുകള്‍.
മെറ്റയുടെ നാലിലൊന്ന് ഉപയോക്താക്കളെ ത്രെഡ്സിലേക്ക് എത്തിച്ചാന്‍ ട്വിറ്ററിന് കനത്ത വെല്ലുവിളി ഉയര്‍ത്താനാവുംട്വിറ്ററിന് സമാനമായി വാക്കുകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ത്രെഡ്സ് എത്തുന്നത്. 500 ക്യാരക്ടര്‍ ലിമിറ്റാണ് ത്രെഡ്സിനുള്ളത്. അതിനിടയില്‍ ത്രെഡ്സ് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വിമര്‍ശനവും ശക്തമാണ്. ത്രെഡ്സിനെ ഏറെ സൂക്ഷിക്കണം എന്നാണ് ട്വിറ്റര്‍ സ്ഥാപകന്‍ ജാക്ക് ഡോഴ്സിയുടെ മുന്നറിയിപ്പ്. ബ്രൗസിങ് ഹിസ്റ്ററി, സേര്‍ച്ച് ഹിസ്റ്ററി,ലൊക്കേഷന്‍, വ്യക്തിഗത വിവരങ്ങള്‍, ഉപഭോക്താവിന്‍റെ ധനകാര്യ വിവരങ്ങള്‍ എന്നിവ ത്രെഡ്സ് ശേഖരിക്കുമെന്നാണ് ജാക്ക് പറയുന്നത്.