ചാറ്റ് ജിപിടി തരംഗം മുൻനിര ടെക് ഭീമന്മാരുടെ സമീപനത്തിൽ വരുത്തിയ മാറ്റം ചെറുതൊന്നുമല്ല. ഒരു കാര്യം ആവശ്യപ്പെട്ടാൽ ഗൂഗിളിനെ പോലെ ബന്ധപ്പെട്ട ലിങ്കുകൾ നൽകുകയല്ലാതെ, വേണ്ടത് വേണ്ട പോലെ നല്ല ഭാഷയിൽ പറഞ്ഞു തരുന്ന ചാറ്റ് ജിപിടി ചില്ലറക്കാരനല്ല.
അത് മനസ്സിലാക്കിയതുകൊണ്ടാണ് ഗൂഗിൾ സ്വന്തം ബാർഡുമായി പിന്നാലെ വന്നത്. ഇപ്പോൾ സിലിക്കൺ വാലിയും കടന്ന് കോൺവർസേഷണൽ എഐക്ക് പിന്നാലെ പായുകയാണ് ചൈനീസ് ഇന്റർനെറ്റ് കമ്പനികളും.