ത്യശൂർ: സാക്ഷരതയിൽ നൂറു ശതമാനം വിജയിച്ചു നിൽക്കുന്ന കേരളം രോഗത്തിന്റ കാര്യത്തിലും വളരെ മുന്നിലാണെന്നും പ്രതിരോധം തന്നെയാണ് ഏറ്റവും വലിയ മരുന്നെന്നും പ്രഭാക്ഷകൻ
മുള്ളൂർക്കര മുഹമ്മദാലി സഖാഫി പറഞ്ഞു. തൃശൂർ ജില്ലാ മഹല്ല് ജമാ അത്ത് അസോസിയേഷൻ റമസാൻ മുന്നൊരുക്കത്തിന്റ ഭാഗമായി ‘മരുന്നല്ല പ്രതിരോധമാണ് പ്രധാനം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
അസോസിയേഷൻ പ്രസിഡന്റ് പി.എം അബ്ദുഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.പി.യു അലി പ്രമേയ പ്രഭാഷണം നടത്തി. അഷറഫ് ഒളരി, സുധീർ സഖാഫി, കെ.ബി ബഷീർ തുടങ്ങിയവർ സംസാരിച്ചു. ലോക വൃക്ക ദിനത്തോടനുബന്ധിച്ച് കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് 50ൽ പരം ക്യാമ്പുകൾ നടത്തി അയ്യായിരത്തിലേറെ വൃക്ക രോഗ പരിശോധനകൾ സൗജന്യമായി നടത്തിയ ജോസ് പുതുക്കാടനെ ചടങ്ങിൽ ആദരിച്ചു. വൃക്ക രോഗ പരിശോദനയ്ക്കുള്ള ‘സൗജന്യ കൂപ്പണുകളും ചടങ്ങിൽ വിതരണം ചെയ്തു.