തിരുവനന്തപുരം: സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ 400 നിർദ്ധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കുകളും കേന്ദ്രീകരിച്ചാണ് കിറ്റുകൾ വിതരണം നടത്തിയത്. എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും നിർദ്ധനരായ ക്യാൻസർ രോഗികൾക്ക് അനന്തഹസ്തം പദ്ധതിയിലൂടെ ചികിത്സാസഹായവും നൽകി.
തിരക്കഥാകൃത്തും സംവിധായകനുമായ പ്രമോദ് പയ്യന്നൂർ ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ, ഗ്ലോബൽ ഇന്ത്യൻ മീഡിയ എഡിറ്റർ ഇൻ ചീഫ് ഹരി നമ്പൂതിരി മുഖ്യാതിഥിയായി.
സംഘടന പ്രസിഡൻറ് രാജേന്ദ്രപ്രസാദ്, സെക്രട്ടറി പ്രമോദ് എന്നിവർ പ്രസംഗിച്ചു.