കോന്നി: പിണറായി സർക്കാരിതെതിരെ കേരളത്തിൽ ശക്തമായ ജനവികാരം ആളിക്കത്തുകയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ അഡ്വ.വർഗ്ഗീസ് മാമ്മൻ പറഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവും,സഹകരണബാങ്ക് കൊള്ളയും വിലക്കയറ്റവും ഉൾപ്പടെയുള്ള വിഷയങ്ങളിൽ പൊറുതി മുട്ടിയ കേരളത്തിലെ ജനങ്ങൾ പിണറായി സർക്കാരിനെതിരെ അവസരം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോന്നി നിയോജക മണ്ഡലം പദയാത്ര കിഴക്കുപുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുഡിഎഫ് മണ്ഡലം ചെയർമാൻ പ്രവീൺ പ്ലാവിളയിൽ അധ്യക്ഷത വഹിച്ചു.
കെ പി സി സി എക്സി.അംഗം
മാത്യു കുളത്തിങ്കൽ, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ സന്തോഷ് കുമാർ, കൺവീനർ ഉമ്മച്ചൻ വടക്കേടം, ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മാ റോയി, കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് കൊന്നപ്പാറ, കെ.ടി.യു.സി ജില്ലാ പ്രസിഡന്റ് തോമസ്കുട്ടി കുമ്മണ്ണൂർ, രാജൻ പുതുവീട്ടിൽ, യു ഡി എഫ് മണ്ഡലം കൺവീനർ അബ്ദുൾ മുദ്ലിബ്,ഘടകകക്ഷി നേതാക്കളായ രവി പിള്ള, ശാന്തിജൻ ചൂരക്കുന്നേൽ, ജോൺ വട്ടപ്പാറ, എബ്രഹാം ചെങ്ങറ എന്നിവർ പ്രസംഗിച്ചു.