Tuesday, January 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഏറ്റവും കൂടുതൽ കാലം എംഎൽഎ ആയ റെക്കോർഡ്; കേരളത്തെ നെഞ്ചേറ്റി, പുതുപ്പള്ളിയുടെ നായകനായി മാറിയ ഉമ്മൻ...

ഏറ്റവും കൂടുതൽ കാലം എംഎൽഎ ആയ റെക്കോർഡ്; കേരളത്തെ നെഞ്ചേറ്റി, പുതുപ്പള്ളിയുടെ നായകനായി മാറിയ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: എന്നും ജനങ്ങളുടെ നടുവിലായിരുന്നു കോട്ടയംകാരുടെ പ്രിയ കുഞ്ഞൂഞ്ഞ് ഉമ്മൻ ചാണ്ടി. സർക്കാർ അധികാരത്തിൽ ഉള്ളപ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീട് സാധാരണക്കാരായ മനുഷ്യരാൽ നിറയം. തന്‍റെ രാഷ്ട്രീയ ജീവിതം മുഴുവൻ  നാടിനായി ഉഴിഞ്ഞു വെച്ച പ്രിയ നേതാവിനെ പുതുപ്പള്ളിയിലെ വോട്ടർമാർ ഒരിക്കലും കൈവിട്ടില്ല. അരനൂറ്റാണ്ടിലേറെ പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും നിയമസഭാംഗമായ ഉമ്മൻചാണ്ടിയുടെ പേരിലാണ് ഏറ്റവും കൂടുതൽ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോർഡ്. 

1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയാണ് ഉമ്മൻ ചാണ്ടി നിയമസഭയിലെത്തിയത്. രണ്ടു തവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയുമായി. 2004-06 കാലത്തും, 2011-16 വർഷങ്ങളിലായി ഏഴ് വർഷം മുഖ്യമന്ത്രി പദവി വഹിച്ചു. പുതുപ്പള്ളി സെന്‍റ്  ജോർജ്ജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശ്ശേരി എസ്ബി കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉമ്മൻ ചാണ്ടി സെന്‍റ് ജോർജ്ജ് ഹൈസ്കൂളിൽ പഠിക്കവേ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റായി. ഒരണ സമരത്തിലൂടെ ശ്രദ്ധേയനായി.

1962-63 കാലത്ത് കെ.എസ്.യു കോട്ടയം ജില്ല സെക്രട്ടറിയും 1964 ൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയും 1967ൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റുമായി. 1969 ൽ ഉമ്മൻചാണ്ടി യൂത്ത് കേൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിലേക്കെത്തി. 1970-ൽ നിയമസഭയിലേക്ക് പുതുപ്പള്ളിയിൽ നിന്നാണ് കന്നിയങ്കം. ഇടതുപക്ഷ സ്ഥാനാർത്ഥി എം. ജോർജ്ജിനെ 7258 വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭാംഗമായി. 1977-78 കാലത്ത് കെ കരുണാകരൻ മന്ത്രിസഭയിലും കരുണാകരൻ രാജിവെച്ച് എ.കെ ആന്‍റണി മുഖ്യമന്ത്രിയായപ്പോള്‍ ആ സര്‍ക്കാരില്‍ തൊഴിൽ മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇക്കാലത്താണ്.

1978-ൽ ഇന്ദിര കോൺഗ്രസ് വിട്ട് ഔദ്യോഗിക കോൺഗ്രസിലേക്ക് എ.കെ ആന്‍റണിക്കൊപ്പം പോയി. 2 വർഷത്തിനു ശേഷം ആന്‍റണിക്കൊപ്പം തിരിച്ചു വന്നു.1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ കെ. കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്നു.1982 നിയമസഭാകക്ഷി ഉപനേതാവായും 1982-86 കാലത്ത് യുഡിഎഫ് കൺവീനറായും നേതൃരംഗത്തുണ്ടായിരുന്നു. 1991-ൽ കെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി. സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം വരുത്തിയ വിവാദമായ പാമോയിൽ ഇറക്കുമതി കരാർ ഒപ്പു വെച്ചത് ഇക്കാലത്താണ്.

എം.എ. കുട്ടപ്പന് ലീഡർ കെ കരുണാകരൻ രാജ്യസഭ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കരുണാകരനോട്  യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് 1994 ജൂൺ 16-ന് ധനകാര്യമന്ത്രി സ്ഥാനം രാജിവെച്ച ഉമ്മൻ ചാണ്ടി 1994-95 കാലത്ത് കുപ്രസിദ്ധമായ ഐഎസ്ആർഒ ചാരക്കേസിൽ കെ കരുണാകരനെതിരെ പട നയിച്ചു. ഒടുവിൽ 1995 മാർച്ച് 16-ന് കെ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെച്ചു. മാർച്ച് 22-ന് എ.കെ. ആന്‍റണി മുഖ്യമന്ത്രിയായി.

രണ്ടായിരത്തില്‍ എ.കെ. ആന്‍റണി മന്ത്രിസഭ അധികാരമേറ്റു.  2004 ഓഗസ്റ്റ് 31 – ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എ.കെ. ആന്‍റണി മുഖ്യമന്ത്രി സ്ഥാനം രാജി വച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി പദവിയിലെത്തുന്നത്. 2006-2011 കാലത്ത് നിയമസഭയിൽ പ്രതിപക്ഷ നേതാവായി. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് രണ്ട് സീറ്റിന്‍റെ  ഭൂരിപക്ഷത്തിൽ അധികാരത്തിലേറി. ഉമ്മൻ ചാണ്ടി വീണ്ടും മുഖ്യമന്ത്രിയായി. 

2016ൽ പതിനൊന്നാം തവണയും പുതുപ്പള്ളിയിൽ നിന്ന് ഉമ്മൻചാണ്ടി നിയമസഭാംഗമായി. എസ്എഫ്ഐ നേതാവ് ജയ്ക്ക് സി തോമസിനെയാണ്  പരാജയപ്പെടുത്തിയത്. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 2 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിലേറി. ഇടതുപക്ഷത്തുനിന്ന് ശെൽവരാജിനെ മറുകണ്ടം ചാടിച്ച് ഒരു സീറ്റുകൂടി നേടി. രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ സോളാര്‍ കേസാണ് ഉമ്മൻ ചാണ്ടിയുടെ വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും തീരാക്കളങ്കമായി മാറിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com