Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഉമ്മൻ ചാണ്ടിയെപ്പോലെ ഉമ്മൻ ചാണ്ടി മാത്രം'; ജ​ഗദീഷ്

‘ഉമ്മൻ ചാണ്ടിയെപ്പോലെ ഉമ്മൻ ചാണ്ടി മാത്രം’; ജ​ഗദീഷ്

ജീവിതത്തിന്റെ 95 ശതമാനവും ജനങ്ങൾക്കൊപ്പം ചെലവഴിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് നടൻ ജ​ഗദീഷ്. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമായി കണക്കാക്കിയിട്ടുള്ളത് ഉമ്മൻ ചാണ്ടിയെയാണ് എന്നും ജ​ഗദീഷ് പറഞ്ഞു. റോൾ മോഡലായാണ് അദ്ദേഹ​ത്തെ കണ്ടിട്ടുള്ളത്. ഇന്ത്യയിലെ തന്നെ മികച്ച രാഷ്ട്രീയ നേതാവ് എന്ന് പറയുമ്പോൾ ഏറ്റവും തലയെടുപ്പുള്ള ഒരു പത്ത് നേതാക്കളിൽ ഉമ്മൻ ചാണ്ടി ഉണ്ടാകും. തിരുവനന്തപുരത്തെ ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളി ഹൗസിൽ റിപ്പോർട്ടർ ടിവി ഡിജിറ്റൽ ​ഹെഡ് ഉണ്ണി ബാലകൃഷ്ണനോട് പ്രതികരിക്കുകയായിരുന്നു നടൻ.

ജ​ഗദീഷിന്റെ വാക്കുകൾ

രാഷ്ട്രീയത്തിനപ്പുറമുള്ള ബന്ധമാണ് ഉമ്മൻ ചാണ്ടി സാറുമായുള്ളത്. വർഷങ്ങൾക്ക് മുൻപ് അദ്ദേഹത്തിന്റെ പത്നി മറിയാമ്മയ്ക്കൊപ്പം കാനറാ ബാങ്കിൽ ഞാൻ സേവനമനുഷ്‌ടിച്ചിട്ടുണ്ട്. അന്നത്തെ ബാങ്ക് എംപ്ലോയീസ് അസോസിയേഷനിലെ അം​ഗങ്ങളായിരുന്നു ഞങ്ങൾ. അന്നു തുടങ്ങിയ ബന്ധമാണ്. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയായിരിക്കണം എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമായി ഞാൻ കണക്കാക്കിയിട്ടുള്ളത്, റോൾ മോഡലായി ഞാൻ കണ്ടിട്ടുള്ളത് അദ്ദേഹത്തെയാണ്.

സ്നേഹം, കാരുണ്യം, ത്യാ​ഗം സൗഹാർദം, പ്രവർത്തകരുമായുള്ള ആത്മബന്ധം, ജനങ്ങളുമായുള്ള ബന്ധം ഇക്കാര്യങ്ങളിൽ ഒരു നേതാവെന്ന നിലയിൽ അങ്ങേയറ്റമാണ് അദ്ദേഹം. ജീവിതത്തിന്റെ 95 ശതമാനം ജനങ്ങളോടൊപ്പമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments