പി പി ചെറിയാൻ
ഷിക്കാഗോ: ശനിയാഴ്ച രാത്രി പോർട്ടേജ് പാർക്ക് പരിസരത്ത് 8 വയസ്സുള്ള പെൺകുട്ടി വെടിയേറ്റത് മരിച്ചു. നോർത്ത് ലോംഗ് അവന്യൂവിലെ 3500 ബ്ലോക്കിലാണ് സംഭവം. വീടിന് പുറത്തുള്ള നടപ്പാതയിൽവെച്ച് ഒരാൾ തോക്കുമായി സമീപിച്ച് സരബി മദീന എന്ന പെൺ കുട്ടിയുടെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. ഗുരുതരാവസ്ഥയിൽ സ്ട്രോജർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.പെൺകുട്ടിയെ ലക്ഷ്യം വച്ചതാകാമെന്നാണ് പോലീസ് റിപ്പോർട്ട്.
തോക്കുധാരിയെ കണ്ടപ്പോൾ അവളുടെ അച്ഛൻ തടയാൻ ശ്രമിച്ചിരുന്നു. സ്വന്തം തോക്കിൽ നിന്നുള്ള വെടിയുണ്ടയേറ്റു തോക്കുധാരിയുടെ മുഖത്ത് പരിക്കേറ്റതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
മുഖത്ത് വെടിയേറ്റ പ്രതിയെ നിരായുധനാക്കാൻ സ്ഥലത്തുണ്ടായിരുന്ന മറ്റൊരാൾ ശ്രമിച്ചു.കസ്റ്റഡിയിൽ എടുക്കുന്നതിനു മുമ്പ് പ്രതിയെ ഗുരുതരാവസ്ഥയിൽ ഇല്ലിനോയിസ് മസോണിക് ലേക്ക് കൊണ്ടുപോയി.തങ്ങൾക്ക് പരസ്പരം അറിയാമായിരുന്നിരിക്കാമെന്ന് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നുണ്ടെങ്കിലും പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ബീബി എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന മദീന നാലാം ക്ലാസിൽ സ്കൂൾ തുടങ്ങാൻ കാത്തിരിക്കുകയായിരുന്നു.