Monday, October 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമാർക്ക് സക്കർബർഗിന്‍റെ ജിമ്മിലെ ഫോട്ടോ സമൂഹ മാധ്യമത്തിൽ വൈറലാകുന്നു

മാർക്ക് സക്കർബർഗിന്‍റെ ജിമ്മിലെ ഫോട്ടോ സമൂഹ മാധ്യമത്തിൽ വൈറലാകുന്നു

കലിഫോർണിയ: മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്‍റെ ജിമ്മിലെ ഫോട്ടോ സമൂഹ മാധ്യമത്തിൽ വൈറലായി. മിക്സഡ് മാർഷ്യൽ ആർട്സിലെ (എംഎംഎ) അംഗങ്ങളായ അദേസന്യ, അലക്സ് വോൾക്കൻവ്സ്കി എന്നീവരുടെ  കൂടെയുള്ള ഫോട്ടോയാണ് വൈറലായിരിക്കുന്നത്. ഫോട്ടോയിൽ സക്കർബർഗും അദേസന്യയും അലക്സ് വോൾക്കൻവ്സ്കിയും ഷർട്ട് ധരിച്ചിട്ടില്ല. 

എല്ലാവരും പുഞ്ചരിച്ച് കൊണ്ടാണ് ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. സക്കർബർഗിന്‍റെ കലിഫോർണയിലെ ലേക് ടാഹോയിലെ വീട്ടിൽ നിന്നുള്ളതാണെന്ന് ചിത്രമെന്നാണ് സൂചനകൾ. അദേസന്യയാണ് ഈ ചിത്രം സമൂഹ മാധ്യമത്തിൽ സക്കർബർഗിനെ ടാഗ് ചെയ്ത് പങ്കുവച്ചിരിക്കുന്നത്. 

‘‘മാർക്കിനൊപ്പം വ്യാജമില്ല. ഇതൊരു ഗൗരവമുള്ള ബിസിനസാണ്’’ ചിത്രത്തിനൊപ്പം നൽകിയ അടിക്കുറിപ്പ് ഇതായിരുന്നു. ‘‘നിങ്ങൾക്കൊപ്പം പരിശീലനം നടത്താൻ സാധിക്കുന്നത് ബഹുമതിയാണ്’’– മറുപടിയുമായി മാർക്കും പിന്നാലെയെത്തി. ഇതോടെ നിരവധി ആളുകളാണ് കമന്‍റിന് ലൈക്ക് ചെയ്തിരിക്കുന്നത്.

ദശലക്ഷക്കണിന് ആളുകളാണ് ഇതിനകം തന്നെ ഫോട്ടോ ലൈക്ക് ചെയ്തത്. 39 കാരനായ മാർക്ക് ആയോധനകലയിലും ജിയു-ജിറ്റ്സുവിലും പരിശീലനം നേടിയ വ്യക്തിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments