Friday, January 24, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മെനിഞ്ചൈറ്റിസ് വാക്സിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മെനിഞ്ചൈറ്റിസ് വാക്സിന് അനുമതി നല്‍കി ലോകാരോഗ്യ സംഘടന

മെനിഞ്ചോകോക്കല്‍ മെനിഞ്ചൈറ്റിസ് രോഗത്തിന്‍റെ അഞ്ച് മുഖ്യ കാരണങ്ങള്‍ക്കെതിരെ സംരക്ഷണം നല്‍കുന്ന ‘മെന്‍ഫൈവ് ‘ കോണ്‍ജുഗേറ്റ് വാക്സിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കി. പുണെയിലുള്ള സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും പാത്ത് എന്ന ആഗോള എന്‍ജിഒയും ചേര്‍ന്ന് 13 വര്‍ഷത്തെ സഹകരണത്തിനൊടുവില്‍ നിര്‍മിച്ചതാണ് ഈ വാക്സിന്‍. യുകെ ഗവണ്‍മെന്‍റില്‍ നിന്ന് ഇതിന് ധനസഹായവും ലഭിച്ചിരുന്നു. 

മെനിഞ്ചൈറ്റിസ് രോഗപടര്‍ച്ചയ്ക്ക് ഈ കോണ്‍ജുഗേറ്റ് വാക്സിന്‍ പരിഹാരമാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാര്‍ പൂനവാല പറയുന്നു. തലച്ചോറിനെയും നട്ടെല്ലിനെയും ചുറ്റിയുള്ള ആവരണത്തിന് വരുന്ന അണുബാധയാണ് മെനിഞ്ചൈറ്റിസ്. ബാക്ടീരിയയോ വൈറസോ ഫംഗസോ ഇതിന് കാരണമായേക്കാം. നൈസെരിയ മെനിഞ്ചിറ്റൈഡിസ് എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന മെനിഞ്ചൈറ്റിസിനാണ് മെനിഞ്ചോകോക്കല്‍ മെനിഞ്ചൈറ്റിസ്.  സാംക്രമിക രോഗങ്ങൾക്ക് ഹേതുവാകാൻ ശേഷിയുള്ള നൈസിറിയ മെനിഞ്ചിറ്റിഡിസ് (Neisseria meningitidis) ബാക്ടീരിയയാണ് മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസിന് പ്രധാന കാരണം.

ശ്വാസോച്ഛ്വാസത്തിലൂടെയുണ്ടാകുന്ന ദ്രവ കണങ്ങൾ വഴി ഈ രോഗം വ്യക്തികളിൽ നിന്നും മറ്റു വ്യക്തികളിലേക്ക് പകരാം. മെനിഞ്ചോകോക്കൽ രോഗം ഏതു പ്രായക്കാരെയും ബാധിക്കാം. എങ്കിലും, മെനിഞ്ചോകോക്കൽ മെനിഞ്ചൈറ്റിസ് പ്രധാനമായും ചെറിയ കുട്ടികളെയാണ് ബാധിക്കുന്നത്. ഇത് ബാധിക്കുന്നവരുടെ മരണസാധ്യത വളരെ ഉയര്‍ന്നതാണ്.തീവ്രമായ പനി, വിറയൽ , വിഭ്രാന്തി, കൈകാൽ മരവിപ്പ്, കടുത്ത പേശി വേദന, ഇരുണ്ട പർപ്പിൾ നിറത്തിലുള്ള തിണർപ്പുകൾ, കഴുത്തിന് സ്വാധീനക്കുറവ് തുടങ്ങിയവയാൻ്  രോഗ ലക്ഷണങ്ങള്‍. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com