തൃശൂർ :ജനനന്മയ്ക്കായ്, തെരുവ് നായയ്ക്കു നിയന്ത്രണം- ഒറ്റകെട്ടായി മുന്നോട്ട് ” എന്ന സന്ദേശവുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍
വള്ളുവനാട് പ്രൊവിന്‍സ് ‘മണ്‍സൂണ്‍ വാക്ക്’ സംഘടിപ്പിച്ചു.
ഓഗസ്റ്റ് 10 ന് തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍ അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് സലീഷ് N ശങ്കരൻ ഫ്ളാഗ് ഓഫ് ചെയ്തു ഉദ്ഘാടനം ചെയ്തു. വള്ളുവനാട് പ്രൊവിൻസ് പ്രസിഡന്റ് ജെയ്സൺ ഫ്രാൻസിസ് മുറ്റിച്ചൂകാരൻ സ്വാഗതപ്രസംഗവും WMC യെ കുറിച്ച് പ്രൊവിൻസ് ചെയർമാൻ ജോസ് പുതുക്കാടനും പ്രോജെക്ടിനെ കുറിച്ച് ഗ്ലോബൽ ഫോറം ചെയർമാൻ സുജിത് ശ്രീനിവാസനും സംസാരിച്ചു.
ഗ്ലോബൽ ഗുഡ് വിൽ അംബാസ്സഡർ ജോസ് കോലത്ത്, ഡോഗ് വെൽഫയർ കമ്മിറ്റി ചെയർമാൻ ജോസ് മാവേലി, കേരള സീനിയർ ലീഡേഴ്‌സ് ഫോറം ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് എന്നിവർ ആശംസകൾ അറിയിച്ചു.

വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ, ഗ്ലോബൽ ചെയർമാൻ തോമസ് മൊട്ടക്കൽ , ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, ഗ്ലോബൽ സെക്രട്ടറി ജനറൽ ഷാജി മാത്യു , ഗ്ലോബൽ വൈസ് ചെയർമാൻ ദിനേശ് നായർ, ഇന്ത്യാ റീജിയൻ പ്രസിഡന്റ് പദ്മകുമാർ ഉൾപ്പെടെയുള്ള നേതാക്കന്മാർ ആശംസാ സന്ദേശങ്ങൾ അറിയിച്ചു.

സ്പോൺസർമാരായ
കണ്ണാട്ട് സുരേന്ദ്രൻ ചെയർമാൻ & മാനേജിങ് ഡയറക്ടർ കണ്ണാട്ട് ഗ്രൂപ്പ്, സിദ്ധാർഥ് കെ. സുജിത് ഡയറക്ടർ Benzyleo ഹോളിഡേയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് & യൂത്ത് ഫോറം പ്രസിഡന്റ് എം.ആർ മണിയൻ
വൈസ് ചെയർമാൻ
റിച്ച് ഇന്ത്യ ക്ലബ്സ് & റിസോർട്സ് Pvt Ltd, ഫിലിപ്പ് എ മുളക്കൽ മാനേജിങ് ഡയറക്ടർ
Ocean പോളിമർ ടെക്നോളജിസ് Pvt Ltd, രഞ്ജി ജോൺ ചെയർമാൻ ഡബിൾ ഹോഴ്‌സ്, ജോസ് മാവേലി ചെയർമാൻ ഡോഗ് വെൽഫയർ കമ്മിറ്റി, ബി. രാജീവ് പ്രസിഡന്റ് കേരള സീനിയർ ലീഡേഴ്‌സ് ഫോറം ജനകീയ വികസന സമിതി ഏറ്റുമാനൂർ, ജോസ് കോലത്ത് ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ, ബോഡി ബിൽഡിങ്ങിൽ മാസ്റ്റേഴ്സ് മിസ്റ്റർ കേരളയിൽ ഗോൾഡ് മെഡൽ ജേതാവും സൗത്ത് ഇന്ത്യ മാസ്റ്റേഴ്സ് കോംബറ്റീഷൻ സിൽവർ മെഡൽ ജേതാവുമായ ടോമി ജോസഫ്,
രാജീവ് എ.എസ്
പ്രോഗ്രാം കോർഡിനേറ്റർ & എക്സിക്യൂട്ടീവ് മെമ്പർ, സുജിത് ശ്രീനിവാസൻ
പ്രോഗ്രാം കോർഡിനേറ്റർ & ഗ്ലോബൽ ഫോറം ചെയർമാൻ,
ഇന്റർനാഷണൽ സർട്ടിഫൈഡ് സൂബാ ഫിറ്റ്നസ് ട്രൈനെർ മാരായ ഡോ. റോമാ,
ഷീമശ്രീലക്ഷ്മി എന്നിവരെ ആദരിച്ചു.

Momento പ്രസേന്റേഷന് ശേഷം എ.ഡി.പി കൈമാറിയ ഫ്ലാഗ്ഗ് ഗ്ലോബൽ വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട് ജാഥ ക്യാപ്റ്റനും പ്രോഗ്രാം കോർഡിനേറ്ററുമായ രാജീവ് എ.എസ്സിന് കൈമാറി. ഫ്ലാഗിന് പുറകിലായി മറ്റു മെമ്പർമാരും അണിനിരന്നു നടത്തം ആരംഭിച്ചു.
തെക്കേ ഗോപുരനടയിൽ നിന്നും പൂമലയിലെ റിച്ച് ഇന്ത്യ ക്ലബ്സ് & റിസോർട്ടിലേയ്ക്കാണ് 14 കിലോമീറ്ററോളം വരുന്ന വാക്ക് നടത്തിയത്.
എഴുന്നൂറോളം പേര്‍ ‘മഴനടത്ത’ത്തില്‍ പങ്കെടുത്തു. ഇന്റർനാഷണൽ സർട്ടിഫൈഡ് സുംബ ഫിറ്റ്നസ് ട്രൈനേഴ്സ് ആയ Zin Tm Dr Roma,ZinTM ഷീമാ, Zin TM ശ്രീലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ തെക്കേഗോപുര നടയില്‍ സൂംബാ ഡാന്‍സ് അവതരിപ്പിച്ചുകൊണ്ടാണ് മണ്‍സൂണ്‍ വാക്കിനു തുടക്കം കുറിച്ചത്.
മണികണ്ഠനലിൽ ഡബിൾ ഹോഴ്സ് രഞ്ജി ജോൺ ചായ ഒരുക്കിയിരുന്നു.
ഒന്നാമത്തെ സ്റ്റോപ്പായ – വ്യാപാര ഭവൻ തിരൂരിൽ
വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറിയേറ്റ് അംഗവും യൂണിറ്റ് പ്രസിഡന്റ്റുമായ രഘു. എ.ആർ എന്നവരും അദ്ദേഹത്തിന്റെ ടീമും ഫ്രഷ് ലൈം ജൂസും സ്‌നാക്‌സും നൽകി.

പിന്നീട് രണ്ടാമത്തെ സ്റ്റോപ്പായ ചോറ്റുപാറയിൽ
കുത്തനെയുള്ള കയറ്റം കയറുന്നതിനു മുൻപ് st. ജോസഫ് ചർച്ചിനടുത്തുള്ള മനു ഗ്രാനൈറ്റ് ഷാജി. പി.വി എന്നവരുടെ വീട്ടിൽ ഡ്രിംഗ്സ് ഒരുക്കിയിരുന്നു.
മൂന്നാമത്തെ സ്റ്റോപ്പായ
പൂമലയിലെ എറ്റവും വലിയ റിസോർട്ടായ റിച്ച് ഇന്ത്യ ക്ലബ്സ് & റിസോർട്സിൽ വാക്ക് അവസാനിപ്പിച്ചു. അവിടെയുള്ള വലിയ ഹാളിൽ ബ്രേക്ഫാസ്റ് ഒരുക്കിയിരുന്നു. തിരിച്ചു തൃശ്ശൂർ ടൗണിലേയ്ക്ക് 10.30 നും 11 നും രണ്ടു ട്രിപ്പായി ബസ് സൗകര്യം പുളിമൂട്ടിൽ സിൽക്‌സ് മാനേജ്മെന്റ് ഒരുക്കിയിരുന്നു. അശ്വനി ഹോസ്പിറ്റൽ മാനേജ്മെന്റ് എമർജൻസി ആവശ്യത്തിന് ആംബുലൻസ് സൗകര്യവും നൽകിയിരുന്നു.
പ്രോഗ്രാം കോർഡിനേറ്റർമാരായ രാജീവ് എ.എസ് സുജിത് ശ്രീനിവാസൻ, വള്ളുവനാട് പ്രൊവിൻസ്
ചെയര്‍മാന്‍ ജോസ് പുതുക്കാടന്‍, വള്ളുവനാട് പ്രൊവിൻസ് ലീഡേഴ്‌സ് ആയ ഗ്ലോബൽ വൈസ് ചെയർമാൻ സുരേന്ദ്രൻ കണ്ണാട്ട്, പ്രൊവിൻസ് സെക്രട്ടറി രാമചന്ദ്രൻ എൻ.പി, പ്രൊവിൻസ് പ്രസിഡന്റ് ജെയ്സൺ മുറ്റിച്ചൂകാരൻ, സെക്രട്ടറി ചന്ദ്രപ്രകാശ് എടമന, ട്രെഷറർ രാജാഗോപാലൻ കൂടാതെ ചാപ്റ്റർ പ്രസിഡന്റ് ദിലീപ്, സെക്രട്ടറി അഡ്വ ശ്രീകുമാർ ‘എന്നിവരുടെ നേതൃത്വത്തിലാണ് ഈ പ്രൊജക്റ്റ് നടത്തിയത്.
തെരുവ് നായ്ക്കളുടെ ശല്യം ജനങ്ങൾക്ക് ഒരു അവബോധം ഉണ്ടാക്കുന്നതിനുള്ള പൈലറ്റ് പ്രൊജക്റ്റ് ആയിട്ടാണ് മൺസൂൺവാക്ക് നടത്തിയത്.തെരുവ് നായ്ക്കൾക്ക് ഷെൽട്ടർ നിർമ്മിക്കുന്നതിനു 2 ഏക്കർ സ്ഥലം സർക്കാർ അനുവദിക്കുകയാണെങ്കിൽ വിദേശ രാജ്യങ്ങളിൽ ഉള്ളത് പോലെയുള്ള സൗകര്യങ്ങൾ ഉള്ള ഷെൽട്ടറുകൾ നിർമ്മിക്കാനും പരിപാലിക്കാനും WMC മുന്നിലുണ്ടാകുമെന്നു ഗ്ലോബൽ ഫോറം ചെയർമാൻ ( Disaster Management ) സുജിത് ശ്രീനിവാസൻ അഭിപ്രായപെട്ടു.



