വേൾഡ് മലയാളി കൌൺസിലിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്ലോബൽ നേതാക്കളെയും ഇന്ത്യാ റീജിയൻ ഭാരവാഹികളെയെയും ആദരിച്ചു. ലോധി റോഡിലുള്ള ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിൽ ഡൽഹി പ്രോവിൻസ് ചെയർമാൻ മാനുവൽ മെഴുകനാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടക്കൽ മുഖ്യ അതിഥി ആയി.
“ലോകം വളരെ വെല്ലുവിളികൾ നേരിടുന്ന ഒരു സമയമാണിത്, വേൾഡ് മലയാളി കൗൺസിലും പല വെല്ലു വിളികളിൽ കൂടി കടന്നു പോകേണ്ടി വരും. എന്നിരുന്നാലും നമ്മൾ അതിൽ ഒന്നും ചഞ്ചലപ്പെടാതെ ഉറപ്പോടും ധൈര്യത്തോടും കൂടി അവയെയൊക്കെ തരണം ചെയ്യുകയും നമ്മുടെ നല്ല പ്രവർത്തികൾ തുടർന്ന് കൊണ്ട് പോകുകയും ചെയ്യണം” എന്ന് തോമസ് മൊട്ടക്കൽ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.
ഇന്ത്യ റീജിയൻ പ്രസിഡന്റ് ഡൊമിനിക് ജോസഫ്, ഇന്ത്യ റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ഗീത രമേഷ്, സെക്രട്ടറി തോമസ് ലൂയിസ്, ഡൽഹി പ്രോവിൻസ് പ്രസിഡന്റ് ജോർജ് കുരുവിള, ജനറൽ സെക്രട്ടറി സജി തോമസ്, വൈസ് ചെയർമാൻമാരായ ജയകുമാർ നായർ, രമേഷ് കോയിക്കൽ, എൻ ജി പിള്ള, വൈസ് പ്രസിഡന്റുമാരായ കെ. രഘുനാഥ്, ടോണി കണ്ണമ്പുഴ, സെക്രട്ടറി തോമസ് ടി.വി., ട്രഷറർ തോമസ്കുട്ടി കരിമ്പിൽ, ജോയിന്റ് ട്രഷറർ അജിത് നായർ, വിമൻസ് ഫോറം പ്രസിഡന്റ് ഡോ. ഡെലോണി മാനുവൽ ഉപദേശക സമിതി അംഗങ്ങളായ ജോർജ് കള്ളിവയലിൽ, ബാബു പണിക്കർ എന്നിവർ സംസാരിച്ചു.