Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളി കൗൺസിൽ ട്രാവൻകൂർ പ്രോവിൻസിന്റെയും കൊല്ലം ചാപ്റ്ററിന്റെയും നേതൃത്വത്തിൽ വിഷു തൈനീട്ടം പരിപാടി സംഘടിപ്പിച്ചു

വേൾഡ് മലയാളി കൗൺസിൽ ട്രാവൻകൂർ പ്രോവിൻസിന്റെയും കൊല്ലം ചാപ്റ്ററിന്റെയും നേതൃത്വത്തിൽ വിഷു തൈനീട്ടം പരിപാടി സംഘടിപ്പിച്ചു

കൊല്ലം: വേൾഡ് മലയാളി കൗൺസിൽ ട്രാവൻകൂർ പ്രോവിൻസിന്റെയും കൊല്ലം ചാപ്റ്ററിന്റെയും നേതൃത്വത്തിൽ വിഷു തൈനീട്ടം പരിപാടി കൊല്ലം ബിഷപ്പ് ജെറോം നഗറിൽ വച്ച് ആഘോഷിക്കുകയുണ്ടായി. കൊല്ലം മേയർ ഹണി ബെഞ്ചമിൻ വൃക്ഷത്തൈകൾ ബിഷപ്പ് ജെറോം നഗർ അഡ്മിനിസ്ട്രേറ്റർ റവ. ഫാദർ. ജോളി എബ്രഹാമിന് നൽകി
ചടങ്ങ് ഉദ്ഘാടനം ചെയ്തു.

200 ഇൽ പരം പ്ലാവിൻ തൈകൾ കൈനീട്ടമായി നൽകുകയുണ്ടായി. വിദ്യാർത്ഥികൾക്കും, സെയിൽസ് സ്റ്റാഫുകൾക്കും ശുചീകരണ തൊഴിലാളികൾക്കും സെക്യൂരിറ്റി ജീവനക്കാർക്കും തൈകൾ വിതരണം ചെയ്യുകയുണ്ടായി.
പരിസ്ഥിതി സംരക്ഷണത്തിന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ട്രാവൻകൂർ പ്രോവിൻസ് പ്രസിഡന്റ് ആർ. വിജയൻ വിവരിക്കുകയുണ്ടായി.

ലോകമെമ്പാടുമുള്ള മലയാളികൾ വേൾഡ് മലയാളി കൗൺസിലി ന്റെ നേതൃത്വത്തിൽ വിഷുദിനത്തിൽ വൃക്ഷത്തൈകൾ സ്കൂളുകൾ, റസിഡൻസ് അസോസിയേഷൻ മുതലായവ കേന്ദ്രീകരിച്ച് വിതരണം ചെയ്തു വരുന്നു. കാലാവസ്ഥ വ്യതിയാനത്തെ പിടിച്ചു നിർത്താനും ഭൂമിയെ സംരക്ഷിക്കുന്നതിനും വൃക്ഷത്തൈകൾ നടുകയും പരിപാലിക്കുകയും ചെയ്യുന്നതിന്റെ ആവശ്യകതയെ കുറിച്ച് മേയർ വിവരിക്കുകയുണ്ടായി. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ WMC പോലുള്ള സംഘടനകളുടെ പ്രവർത്തനത്തെ മേയർ പറയുകയുണ്ടായി.

ചാപ്റ്റർ പ്രസിഡന്റ് ചന്ദ്രബാബു, വൈസ് പ്രസിഡന്റ് അഡ്വ:സഞ്ജീവ് സോമരാജൻ, സെക്രട്ടറി രാധാ കാക്കനാട്, ട്രഷറർ ടൈറ്റസ് എസ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കൊല്ലം മേയറുമായി നടന്ന ചർച്ചയിൽ കൊല്ലം ജില്ലയുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നൂതന ആശയങ്ങൾ പങ്കുവെച്ച് കോർപ്പറേഷനുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ലോകം മുഴുവനും നെറ്റ് വർക്കിംഗ് ഉള്ള സംഘടനയാണ് WMC എന്നും വേസ്റ്റ് നിർമാർജനം, പരിസ്ഥിതി സംരക്ഷണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണം തുടങ്ങിയവയും പ്രകൃതിക്ക് ദോഷം വരുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിന് ജനങ്ങൾക്ക് ബോധവൽക്കരണം കൊടുക്കുന്നതിനും കൂട്ടായി ശ്രമിക്കാം എന്ന് ചർച്ച ചെയ്യുകയുണ്ടായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments