Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളി കൗൺസിൽ കാക്കനാട് ചാപ്റ്റർ ഉദ്ഘാടനവും കൺവൻഷൻ കിക്കോഫും 26ന്

വേൾഡ് മലയാളി കൗൺസിൽ കാക്കനാട് ചാപ്റ്റർ ഉദ്ഘാടനവും കൺവൻഷൻ കിക്കോഫും 26ന്

കൊച്ചി:   വേൾഡ് മലയാളി കൗൺസിലിന്റെ കാക്കനാട് ചാപ്റ്റർ ഉദ്ഘാടനവും   ദ്വിവർഷ കൺവൻഷന്റെ കിക്കോഫും കൊച്ചി ഹോളിഡേ ഇന്നിൽ വച്ച് ഏപ്രിൽ 26 ന് നടക്കും. തിരുകൊച്ചി പ്രൊവിൻസ് ഭാരവാഹികളാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 

മലയാള സിനിമയിൽ 50 വർഷങ്ങൾ പൂർത്തിയാക്കിയ മല്ലിക സുകുമാരൻ മുഖ്യാതിഥിയായിരിക്കും.ഡബ്ലിയുഎംസിയുടെ ഗ്ലോബൽ കൺവൻഷൻ ചെയർമാൻ ഡോ.ബാബു സ്റ്റീഫൻ, ഗ്ലോബൽ വിമൻസ് ഫോറം പ്രസിഡന്റ് സലീന മോഹൻ,ഇന്ത്യൻ റീജിയൻ ട്രഷറർ രാമചന്ദ്രൻ പേരാമ്പ്ര,ഗ്ലോബൽ ഫൗണ്ടർ ജനറൽ സെക്രട്ടറി അലക്സ് കോശി,തിരുകൊച്ചി പ്രൊവിൻസ് ചെയർമാൻ ജോസഫ് മാത്യു,പ്രസിഡന്റ് ജോൺസൻ സി.എബ്രഹാം, അഡ്വൈസറി ബോർഡ് ചെയർമാൻ എസ്.സുരേന്ദ്രൻ ഐപിഎസ് (റിട്ടയേർഡ്) തുടങ്ങിയവരുടെ മഹനീയ സാന്നിധ്യത്തിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ ഉദ്‌ഘാടനകർമ്മം നിർവ്വഹിക്കും.

ഇന്റർനാഷണൽ കൺവൻഷൻ ബാങ്കോക്കിലെ റോയൽ ഓർക്കിഡ് ഷെറാട്ടണിൽ ജൂലൈ 25, 2025 ന്  നടക്കുമെന്ന് ഓർഗനൈസിംഗ് കമ്മിറ്റി അംഗങ്ങളായ തങ്കമണി ദിവാകരൻ(ചെയർപേഴ്സൺ),തോമസ് മൊട്ടയ്‌ക്കൽ(ഗ്ലോബൽ പ്രസിഡന്റ്), ദിനേശ് നായർ(ഗ്ലോബൽ സെക്രട്ടറി ജനറൽ),ഷാജി മാത്യു(ഗ്ലോബൽ ട്രഷറർ),ഡോ.ബാബു സ്റ്റീഫൻ (ഗ്ലോബൽ കോൺഫറൻസ് കമ്മിറ്റി ചെയർമാൻ),കണ്ണാട്ട് സുരേന്ദ്രൻ(വൈസ് ചെയർമാൻ) എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments