Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയനു നവ നേതൃത്വം: പി.എൻ രവി ചെയർമാൻ, ഡൊമിനിക് ജോസഫ്...

വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയനു നവ നേതൃത്വം: പി.എൻ രവി ചെയർമാൻ, ഡൊമിനിക് ജോസഫ് പ്രസിഡന്റ്‌

മലയാളികളുടെ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ഇന്ത്യ റീജിയൻ പതിമൂന്നാമത് ബയനിയൽ കോൺഫറൻസ് കോയമ്പത്തൂർ ജന്നീസ് റെസിഡൻസി ഹോട്ടലിൽ നടന്നു.

വേൾഡ് മലയാളി കൗൺസിൽ കോയമ്പത്തൂർ പ്രൊവിൻസ് ആതിഥേയത്വം വഹിച്ച സമ്മേളനത്തിൽ കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയും സിആർപിഎഫ് സെൻട്രൽ ട്രെയിനിങ് സെന്റർ (കോയമ്പത്തൂർ) ഇൻസ്‌പെക്ടർ ജനറൽ അജയ് ഭരതൻ വിശിഷ്ടാതിഥിയുമായി.

ലോകത്തിന്റെ ആറ് റീജിയനുകളിലുള്ള 64 പ്രൊവിൻസുകളിലായി പ്രവർത്തിച്ചു വരുന്ന പ്രവാസികളുൾപ്പെടുന്ന മലയാളികളുടെ ആഗോള സംഘടനയുടെ ഗ്ലോബൽ, റീജിയൻ പ്രതിനിധികൾ ഉൾപ്പടെ അനേകർ പങ്കെടുത്ത കലാ സാംസ്‌കാരിക പരിപാടികൾ വേറിട്ട അനുഭവമായി. ചടങ്ങിൽ സമൂഹത്തിൽ വിവിധ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ പ്രത്യേകം ആദരിച്ചു. മെയ് 28 ന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗിൽ 2020-2023 വർഷത്തെ പ്രവർത്തന റിപ്പോർട്ട്‌, കണക്കുകൾ എന്നിവ അവതരിപ്പിച്ചു. തുടർന്ന് അടുത്ത രണ്ട് വർഷത്തെ ഭാരവാഹികളായി
പി.എൻ രവി (ചെയർമാൻ), ഡൊമിനിക് ജോസഫ് (പ്രസിഡന്റ്‌), സാം ജോസഫ് (ജനറൽ സെക്രട്ടറി), രാമചന്ദ്രൻ പേരാമ്പ്ര (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments