തൃശൂർ : വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസ് വനിതാ ദിനം ആഘോഷിച്ചു. അടാട്ട് സീനിയർ സെക്കൻഡറി സ്കൂളിൽ വച്ചു നടത്തിയ ചടങ്ങിൽ വ്യത്യസ്ത മേഖലയിലെ മൂന്ന് പ്രമുഖ വനിതകളെ ആദരിച്ചു.
കുറൂർ മനയിലെ ലീല അന്തർജ്ജനം, ഷീബ അമീർ, സിസ്റ്റർ. ഡോ. ബീന ജോസ് എന്നിവരെയാണ് ആദരിച്ചത്.
വേൾഡ് മലയാളി കൌൺസിൽ ഗ്ലോബൽ പ്രസിഡന്റ് ശ് തോമസ് മോട്ടക്കൽ സൂം പ്ലേറ്റ് ഫോമിലൂടെ ചടങ്ങ് ഉത്ഘാടനം ചെയ്തു. വള്ളുവനാട് പ്രൊവിൻസ് പ്രസിഡന്റ് സുരേന്ദ്രൻ കണ്ണാട്ട്, ചെയർമാൻ ജോസ്, സെക്രട്ടറി എൻ. പി. രാമചന്ദ്രൻ,ട്രഷറർ രാജഗോപാൽ, ഇന്ത്യ റീജിയൻ വൈസ് പ്രസിഡന്റ് പദ്മകുമാർ, ഡോ. തങ്കം അരവിന്ദ്, പ്രൊഫസർ. പി. സി. തോമസ്
സുജിത് ശ്രീനിവാസൻ,ടി. കെ. ദേവദാസ് എന്നിവർ പ്രസംഗിച്ചു.



