Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവേൾഡ് മലയാളി കൗൺസിൽ പഠനോപകരണം വിതരണം നടത്തി

വേൾഡ് മലയാളി കൗൺസിൽ പഠനോപകരണം വിതരണം നടത്തി

തൃശൂർ : വേൾഡ് മലയാളി കൗൺസിൽ
വള്ളുവനാട് പ്രൊവിൻസ്
പഠനോപകരണം വിതരണം നടത്തി. എൻ. എസ്. യൂ. പി. സ്കൂൾ ചെറുരിൽ പ്രവേശനോത്സവത്തോടനു ബന്ധിച്ച്
വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസും തൃശ്ശൂർ ജില്ല ചാപ്റ്ററും
സംയുക്തമായാണ് പഠനോപകരണ വിതരണം നടത്തിയത്.

തൃശ്ശൂർ ചാപ്റ്റർ പ്രസിഡന്റ് ദിലീപ് തയ്ക്കട്ടിലിന്റെ അധ്യക്ഷതയിൽ വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രൊവിൻസ് ആക്റ്റിങ് ജനറൽ സെക്രട്ടറി ചന്ദ്രപ്രകാശ് ഇടമന ഉത്ഘാടനം ചെയ്തു.വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ഫോറം ചെയർമാൻ സുജിത് ശ്രീനിവാസൻ, രാജാഗോപാൽ സി. കെ, അഡ്വ. ശ്രീകുമാർ പ്ലാക്കട്ട്, ജ്യോജി ചാക്കോ, എന്നിവർ ആശംസ പ്രസംഗം നടത്തി.പ്രധാന അധ്യാപിക പ്രസന്ന ടി. കെ സ്വാഗതവും, ടീച്ചർ പത്മലത. സി. നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments