കൊല്ലം: വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയണൽ എക്സിക്യൂട്ടീവ് കൗൺസിലിന്റെ ഭാഗമായി കൊല്ലത്ത് നടന്ന യോഗത്തിൽ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ മുൻ ഗ്ലോബൽ ചെയർപേഴ്സൺ ലേഖ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനയോഗവും, മുൻ ഗ്ലോബൽ എൻ. ഇ.സി. ഡോ. ജെ.അലക്സാണ്ടർ ഐ എ എസ് ന്റെ ഒന്നാം ചരമ വാർഷീക അനുസ്മരണവും സംഘടിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് സൂം മീറ്റിംങ്ങിലുടെ വേൾഡ് മലയാളി കൗൺസിൽ കുടുംബാംഗങ്ങൾ പങ്കെടുത്തു.
ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി.പി.വിജയൻ, ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ സി.യു.മത്തായി, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ട്രഷറർ ജെയിംസ് കൂടൽ, ബേബി മാത്യൂ സോമതീരം, ഷാജി മാത്യൂ, മുൻ ഗ്ലോബൽ ചെയർമാൻ സോമൻ ബേബി, സ്ഥാപക നേതാക്കളായ അലക്സ് കോശി, തോമസ് മാത്യു, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ, മുൻ ഗ്ലോബൽ ചെയർമാൻ ഡോ. എ.വി.അനൂപ്, ഇന്ത്യ റീജിയൺ ചെയർമാൻ ഡോ.ശശി നടക്കൽ, പ്രസിഡന്റ് പി.എൻ.രവി. അമേരിക്ക റീജിയൺ ചെയർമാൻ ഹരി നമ്പൂതിരി എന്നിവർ അനുശോചനം അറിയിച്ചു.
വേൾഡ് മലയാളി കൗൺസിലിന്റെ ഉന്നമനത്തിന് വേണ്ടി ലേഖ ശ്രീനിവാസൻ നൽകിയ സംഭാവനകളെ നേതാക്കൾ അനുസ്മരിച്ചതിനോടോപ്പം അവർ കാത്ത് സൂക്ഷിച്ച സൗഹൃദവും പങ്കുവച്ചു. അംബാസിഡർ ടി.പി.ശ്രീനിവാസൻ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിന് നന്ദി പറയുകയും വേൾഡ് മലയാളി കൗൺസിന്റെ പ്രവർത്തനങ്ങളിൽ ലേഖ ശ്രീനിവാസൻ എത്രമാത്രം മനസ്സ് അർപ്പിച്ചിരുന്നു എന്നതും പങ്കുവച്ചു. അതോടൊപ്പം ഡോ. ജെ. അലക്സാണ്ടറിൻ്റെ ഒന്നാം ചരമദിനത്തിൽ അദ്ദേഹത്തെ അനുസ്മരിക്കുകയും വേൾഡ് മലയാളി കൗൺസിലിന് വേണ്ടി അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളെയും സ്മരിച്ചു. എല്ലാ വേൾഡ് മലയാളി കൗൺസിൽ അംഗങ്ങളും പരേതരുടെ ആത്മാവിന്റെ നിത്യശാന്തിക്കായി ഒരു മിനിറ്റ് നേരം മൗനമായി പ്രാർത്ഥിച്ചു.