ന്യൂഡൽഹി: വേൾഡ് മലയാളി കൗൺസിൽ 13-ാമത് ദ്വിവത്സര ആഗോള സമ്മേളനം ന്യൂ ഡൽഹിയിൽ നടക്കും. ജൂലൈ 7, 8, 9 തീയതികളിൽ ഡൽഹിയിലെ അശോക ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും. രണ്ട് വർഷത്തിലൊരിക്കൽ ഡബ്ല്യുഎംസി വിവിധ രാജ്യങ്ങളിൽ ദ്വിവത്സര ആഗോള സമ്മേളനങ്ങൾ നടത്താറുണ്ട്.
ഡൽഹിയിൽ നടന്ന ആലോചന യോഗത്തിന് ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള അധ്യക്ഷത വഹിച്ചു. ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്മിൻ സി. യു. മത്തായി, ഗ്ലോബൽ അഡ്വസറി ബോർഡ് മെമ്പർ വർഗീസ് പനക്കൽ, ഗ്ലോബൽ സെക്രട്ടറി ജിമ്മിക്കുട്ടി, ഗ്ലോബൽ എൻ ആർ ഐ ഫോറം ചെയർമാൻ മൂസ കോയ, ഇന്ത്യ റീജിയൻ പ്രസിഡൻ്റ് പി എൻ രവി, ഇന്ത്യ റീജിയൻ വിമൻസ് ഫോറം പ്രസിഡന്റ് ഗീത രമേഷ്, ഡൽഹി പ്രോവിൻസ് ചെയർമാനും ഗ്ലോബൽ കോൺഫറന്സിന്റെ ജനറൽ കൺവീനറുമായ ഡൊമിനിക് ജോസഫ്, വൈസ് ചെയർമാൻ രമേഷ് കോയിക്കൽ, പ്രസിഡൻ്റ് സി. എ ജോർജ് കുരുവിള, വൈസ് പ്രസിഡൻ്റ് ടോണി കണ്ണമ്പുഴ ജോണി, ജനറൽ സെക്രട്ടറി സജി തോമസ്, ജോയിന്റ് ട്രഷറർ തോമസ് ലൂയിസ്, അഡ്വൈസറി ബോർഡ് മെമ്പർ ജോർജ് കള്ളിവയലിൽ, എന്നിവർ പങ്കെടുത്തു.
1995 ജൂലൈ 7 ന് ന്യൂജേഴ്‌സിയിൽ രൂപീകരിച്ച വേൾഡ് മലയാളി കൗൺസിലിന്റെ പ്രധാന ഉദ്ദേശം ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ സൗഹൃദവും കൂട്ടായ്മയും വളർത്തിയെടുക്കുകയും, ജാതി, മത, രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തി ആഗോള സുഹൃദ് ബന്ധം പ്രദാനം ചെയ്യുക എന്നുള്ളതാണ്.
28 വർഷത്തെ മികച്ച സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങളിലൂടെ ലോകമെമ്പാടുമായി അമേരിക്ക, യൂറോപ്പ്, ആസ്ട്രേലിയ & ഫാർ ഈസ്റ്റ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ്, ഇന്ത്യ എന്നിങ്ങനെ ആറ് റീജിയണുകളിലായി 58 പ്രോവിൻസുകളുമായി പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സംഘടനയാണ് ഡബ്ല്യുഎംസി.