Saturday, November 16, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശുചീകരണ തൊഴിലാളികൾക്ക് ആദരവുമായി വേൾഡ് മലയാളി കൗൺസിൽ

ശുചീകരണ തൊഴിലാളികൾക്ക് ആദരവുമായി വേൾഡ് മലയാളി കൗൺസിൽ

തിരുവനന്തപുരം: ലോക വനിതാ ദിനത്തോടാനുബന്ധിച്ച് തിരുവനന്തപുരം കോർപറേഷൻ ശുചീകരണ തൊഴിലാളികൾക്ക് വേൾഡ് മലയാളി കൗൺസിൽ കവടിയാർ ചാപ്റ്റർ (ട്രാവൻകോർ പ്രോവിൻസ്) ആദരവ് നൽകുന്നു.

14 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:30 ന് തിരുവനന്തപുരം ജവഹർ നഗർ ബി -കാന്റീ ബിൽഡിംഗ്സ് മുത്തൂറ്റ് ഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി മുഖ്യ അതിഥി ആയിരിക്കും. ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, മുൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ, വേൾഡ് മലയാളി കൗൺസിൽ നേതാക്കൾ, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും.

1995 ൽ അമേരിക്കയിൽ തുടങ്ങിയ വേൾഡ് മലയാളി കൗൺസിൽ എന്ന മലയാളികളുടേത്‌ മാത്രമായ ഈ സംഘടനയിൽ വിവിധ രാജ്യങ്ങളിൽ വസിക്കുന്നവരും സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചവരുമായ പ്രമുഖർ അംഗങ്ങളായുണ്ട്. പ്രവാസികളുടെ കൂട്ടായ്മയ്ക്കും, കലാ സാംസ്‌കാരിക വളർച്ചയ്ക്കും, പൊതുവായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും വേണ്ടി കക്ഷി രാഷ്ട്രീയ ജാതി-മത താല്പര്യങ്ങൾക്കതീതമായി പ്രവർത്തിച്ചുവരുന്നു. കേരളത്തിലുൾപ്പടെ സമൂഹത്തിൽ അശരണരുടെയും, പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ആവശ്യങ്ങളറിഞ്ഞു സഹായിക്കുവാൻ 5 ഭൂഖണ്ഡങ്ങളിലായി മുപ്പത്തിലേറെ രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന 65 പ്രൊവിൻസുകളിലെ അംഗങ്ങൾ എന്നെന്നും സന്നദ്ധരാണ്.

ദൈവത്തിന്റെ സ്വന്തം നാടെന്ന് വിശേഷിക്കപ്പെടുന്ന കേരളത്തെ ശുചിയായി സൂക്ഷിക്കുന്ന ഈ സഹോദരിമാരെ ആദരിക്കുന്ന ഈ മഹനീയ ചടങ്ങിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി  കവടിയാർ ചാപ്റ്റർ/ട്രാവൻകോർ പ്രോവിൻസ് പ്രസിഡന്റ്‌ ആന്റണി തോമസ്  തായി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments