Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമോസ്റ്റ് വാണ്ടഡ് ശത്രു യഹ്യ സിന്‍വാറിനെ റഫയില്‍ കണ്ടെത്താനായില്ലെന്ന് ഇസ്രായേല്‍

മോസ്റ്റ് വാണ്ടഡ് ശത്രു യഹ്യ സിന്‍വാറിനെ റഫയില്‍ കണ്ടെത്താനായില്ലെന്ന് ഇസ്രായേല്‍

ഗാസയിലെ ഹമാസിന്റെ രാഷ്ട്രീയ വിഭാഗത്തിന്റെ നേതാവും ഇസ്രായേലിന്റെ മോസ്റ്റ് വാണ്ടഡ് ശത്രുക്കളിലൊരാളുമായ യഹ്യ സിന്‍വാര്‍ റഫയില്‍ ഇല്ലെന്ന് രണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിനിടയില്‍ ഗാസയുടെ തെക്കേ അറ്റത്തുള്ള റഫയില്‍ ഇസ്രായേല്‍ കര ആക്രമണം തുടരുകയാണ്.

റഫയില്‍ നിന്ന് അഞ്ച് മൈല്‍ വടക്കുള്ള ഖാന്‍ യൂനിസ് പ്രദേശത്തെ ഭൂഗര്‍ഭ തുരങ്കങ്ങളില്‍ ഹമാസ് നേതാവ് ഒളിച്ചിരിക്കുകയാണെന്ന് രഹസ്യാന്വേഷണ വിവരം ഉദ്ധരിച്ച് രണ്ട് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. സിന്‍വാര്‍ ഇപ്പോഴും ഗാസയിലുണ്ടെന്ന് ഇസ്രായേലില്‍ നിന്നുള്ള മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാര്‍ച്ചില്‍, യഹ്യ സിന്‍വാറിന്റെ അടുത്ത ബന്ധുക്കള്‍ റഫ ക്രോസിംഗ് വഴി ഈജിപ്തിലേക്ക് കടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മറ്റ് നിരവധി ഹമാസ് നേതാക്കള്‍ തങ്ങളുടെ ബന്ധുക്കളെയും കുടുംബത്തെയും ഗാസയില്‍ നിന്ന് ഈജിപ്തിലെ സുരക്ഷിത മേഖലകളിലേക്ക് മാറ്റി.

2023 ഒക്ടോബര്‍ 7 ന് തെക്കന്‍ ഇസ്രായേലില്‍ നടന്ന റെയ്ഡില്‍ 1,200 ഓളം പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതിന് പിന്നിലെ സൂത്രധാരന്‍ യാഹ്യ സിന്‍വാറാണെന്നാണ് ഇസ്രായേല്‍ പറയുന്നത്.

തുടര്‍ന്നുള്ള മാസങ്ങളില്‍ ഹമാസ് മിലിട്ടറി വിംഗ് ഡെപ്യൂട്ടി കമാന്‍ഡര്‍ മര്‍വാന്‍ ഈസയെയും മറ്റ് മുതിര്‍ന്ന കമാന്‍ഡര്‍മാരെയും ഇസ്രായേല്‍ വധിച്ചതായി കരുതപ്പെടുന്നു. എന്നിരുന്നാലും, സിന്‍വാറിനെയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി, സൈനിക വിഭാഗം മേധാവി മുഹമ്മദ് ഡീഫിനെയും കണ്ടെത്താനായിട്ടില്ല.

നഗരത്തിന്റെ കിഴക്കന്‍ ഭാഗം ലക്ഷ്യമിട്ടുള്ള ഓപ്പറേഷന്‍ ആരംഭിച്ച് ഇസ്രായേല്‍ റഫയില്‍ ഒരു കര ആക്രമണം ആരംഭിച്ചതോടെയാണ് സിന്‍വാറിനെയും മുഹമ്മദ് ഡീഫിനെയും  കണ്ടെത്താനുള്ള ശ്രമം ഊര്‍ജ്ജിതമാക്കിയത്. ഹമാസിന്റെ അവസാന ശക്തികേന്ദ്രമാണ് റഫയെന്ന് ഇസ്രായേല്‍ പറഞ്ഞു.

വെള്ളിയാഴ്ച, റാഫയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ വിഭജിക്കുന്ന പ്രധാന റോഡ് ഇസ്രായേല്‍ ടാങ്കുകള്‍ കൈയ്യടക്കി.

ഈജിപ്തില്‍ നിന്ന് ഗാസ മുനമ്പിനെ വേര്‍തിരിക്കുന്ന 12 കിലോമീറ്റര്‍ അതിര്‍ത്തിയിലാണ് റാഫ സ്ഥിതി ചെയ്യുന്നത്. ഗാസയില്‍ നിന്നുള്ള ആളുകള്‍ക്ക് പുറത്തുകടക്കുന്നതിനുള്ള പ്രാഥമിക പോയിന്റാണിത്. ഗാസയിലേക്കുള്ള ചരക്കുകളും മാനുഷിക സഹായങ്ങളും ഈ അതിര്‍ത്തിയിലൂടെയാണ് കടന്നുപോകന്നത്.

2023 ഒക്ടോബറില്‍ പൊട്ടിപ്പുറപ്പെട്ട ഇസ്രായേല്‍-ഗാസ യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം 34,500-ലധികമായി ഉയര്‍ന്നു. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി എപി റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments