ടെല്‍അവീവ്: പാലസ്തീനില്‍ വെടിനിര്‍ത്തലിന് പുതിയ ഉപാധി മുന്നോട്ടുവെച്ച് ഇസ്രായേല്‍. ഹമാസ് ബന്ദികളാക്കിയ 40 പേരെ മോചിപ്പിച്ചാല്‍ ഒരാഴ്ച വെടിനിര്‍ത്താന്‍ തയ്യാറാണെന്ന് ഇസ്രായേല്‍ അറിയിച്ചു.. ബന്ദിമോചനത്തിന് വഴിയൊരുക്കാന്‍ വാഴ്‌സോയില്‍ ഖത്തറുമായി നടന്ന ചര്‍ച്ചയിലാണ് പുതിയ നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് ഇസ്രായേല്‍ ദിനപത്രമായ ജറൂസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മൊസാദ് തലവന്‍ ഡേവിഡ് ബാര്‍ണിയ, സി.ഐ.എ തലവന്‍ ബില്‍ ബേണ്‍സ്, ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ എന്നിവരാണ് ചര്‍ച്ചയില്‍ സംബന്ധിച്ചത്.
എന്നാല്‍, ബന്ദിമോചനമടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച തുടങ്ങണമെങ്കില്‍ യുദ്ധം അവസാനിപ്പിക്കണമെന്നതാണ് ഹമാസിന്റെ വ്യവസ്ഥയെന്ന് ഖത്തര്‍ പ്രധാനമന്ത്രി സി.ഐ.എ, മൊസാദ് തലവന്‍മാരെ അറിയിച്ചു. യുദ്ധം നിര്‍ത്തണമെങ്കില്‍ ഹമാസ് ആയുധം താഴെ വെക്കണമെന്നും ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ഉത്തരവാദികളായവരെ കൈമാറണമെന്നും മൊസാദ് തലവന്‍ പ്രതികരിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീകളും 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരും മാരകരോഗങ്ങളോ ഗുരുതര പരിക്കുകളോ ബാധിച്ച് അടിയന്തര ചികിത്സ ആവശ്യമുള്ളവരുമായ ബന്ദികളെ മോചിപ്പിക്കാനാണ് ഇസ്രായേല്‍ ശ്രമിക്കുന്നത്.
നവംബറില്‍ വെടിനര്‍ത്തല്‍ അവസാനിച്ച് യുദ്ധം പുനരാരംഭിച്ച ശേഷം ഇസ്രായേല്‍ മുന്നോട്ടുവെക്കുന്ന ആദ്യ വെടിനിര്‍ത്തല്‍ നിര്‍ദേശമാണിത്. ഇസ്രായേലി പൗരന്മാരും വിദേശികളും അടക്കം 130 ഓളം പേര്‍ ഇപ്പോഴും ഗസ്സയില്‍ ഹമാസിന്റെ തടവിലാണ്. ബന്ദികളില്‍ എട്ട് അമേരിക്കക്കാരും ഉണ്ടെന്ന് വൈറ്റ് ഹൗസ് വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചിരുന്നു.
നേരത്തെ 80 ബന്ദികളെ വിട്ടയച്ചതിന് പകരമായാണ് ഒരാഴ്ച വെടിനിര്‍ത്തിയത്. എന്നാല്‍, ഇത്തവണ 40? പേര്‍ക്ക് പകരം ഒരാഴ്ച വെടിനിര്‍ത്താമെന്നും കൂടുതല്‍ ഫലസ്തീനികളെ വിട്ടയക്കാമെന്നും ഇസ്രായേല്‍ പറയുന്നു. ഗുരുതര കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കാനും തങ്ങള്‍ സന്നദ്ധരാ?ണെന്ന് ഇസ്രായേല്‍ അറിയിച്ചതായി മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യുദ്ധം തുടങ്ങി 70 ദിവസം ആകാറായിട്ടും ബന്ദികളെ കണ്ടെത്താനോ മോചനത്തിന് വഴിയൊരുക്കാനോ കഴിയാത്തത് ഇസ്രായേലില്‍ വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ബന്ദികളുടെ ബന്ധുക്കളും ഇസ്രായേല്‍ പൗരന്മാരും ചേര്‍ന്ന് നെതന്യാഹു സര്‍ക്കാറിന് മേല്‍ കടുത്ത സമ്മര്‍ദമാണ് ഉണ്ടാക്കിയത്. അതിനിടെ മൂന്ന് ബന്ദികളെ ഇസ്രായേല്‍ സേന തന്നെ അബദ്ധത്തില്‍ കൊലപ്പെടുത്തിയതും സര്‍ക്കാറിന് കീറാമുട്ടിയായി.
ഡിസംബര്‍ 18 ന് ടെല്‍ അവീവിലെ മിലിട്ടറി ഡിഫന്‍സ് ആസ്ഥാനത്തിന് പുറത്ത് ബന്ദികളെ മോചിപ്പിക്കുന്നതിന് സര്‍ക്കാര്‍ വഴികാണണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരും വന്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു.