Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 16 മ​ര​ണം

ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 16 മ​ര​ണം

ഗ​സ്സ സി​റ്റി: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. തെ​ക്ക​ൻ ഗ​സ്സ ന​ഗ​ര​മാ​യ റ​ഫ​യി​ൽ വീ​ടി​നു​നേ​ർ​ക്കു​ണ്ടാ​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 16 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വ​രി​ൽ പ​കു​തി​യും കു​ട്ടി​ക​ളാ​ണ്. അ​തി​നി​ടെ, ഗ​സ്സ​യി​ലെ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും ശാ​ശ്വ​ത​മാ​യ സ​മാ​ധാ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള പ​ദ്ധ​തി അ​റ​ബ് നേ​താ​ക്ക​ൾ അ​മേ​രി​ക്ക​ൻ, യൂ​റോ​പ്യ​ൻ സ​ർ​ക്കാ​റു​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്തു.

ഇ​സ്രാ​യേ​ലു​മാ​യു​ള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​ന്ന​തി​ന് പ​ക​ര​മാ​യി സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം രൂ​പ​വ​ത്ക​രി​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി എ​ന്ന​റി​യു​ന്നു. പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത മു​തി​ർ​ന്ന അ​റ​ബ് പ്ര​തി​നി​ധി​യെ ഉ​ദ്ധ​രി​ച്ച് ഫി​നാ​ൻ​ഷ്യ​ൽ ടൈം​സാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​​സ്രാ​യേ​ലു​മാ​യു​ള്ള ബ​ന്ധം സൗ​ദി അ​റേ​ബ്യ സാ​ധാ​ര​ണ നി​ല​യി​ലാ​ക്കു​ക, ഫ​ല​സ്തീ​ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ പൂ​ർ​ണ അം​ഗ​ത്വം ന​ൽ​കു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ൾ പ​ദ്ധ​തി​യി​ലു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ൾ ഈ ​പ​ദ്ധ​തി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സ​മ​ർ​പ്പി​ക്കും. 24 മ​ണി​ക്കൂ​റി​നി​ടെ 60 ഫ​ല​സ്തീ​ൻ പോ​രാ​ളി​ക​ളെ വ​ധി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം അ​റി​യി​ച്ചു. ഗ​സ്സ സി​റ്റി​യി​ലെ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ അ​ൽ ഖു​ദ്സ് ടി.​വി ന്യൂ​സ് ഡ​യ​റ​ക്ട​ർ വാ​ഇ​ൽ ഫ​നൂ​ന കൊ​ല്ല​പ്പെ​ട്ടു. ഈ ​ചാ​ന​ലി​ലെ ഒ​മ്പ​തു പേ​രാ​ണ് ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ മൂ​ന്ന​ര മാ​സ​ത്തി​നി​ടെ നൂ​റി​ല​ധി​കം ഫ​ല​സ്തീ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

തെ​ക്ക​ൻ ല​ബ​നാ​നി​ലെ മ​യ്സ് അ​ൽ ജ​ബ​ൽ ന​ഗ​ര​ത്തി​ൽ വൈ​റ്റ് ഫോ​സ്ഫ​റ​സ് ഷെ​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ല​ബ​നാ​ൻ നാ​ഷ​ന​ൽ ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. 1980ലെ ​ജ​നീ​വ ക​ൺ​വെ​ൻ​ഷ​ൻ നി​രോ​ധി​ച്ച​താ​ണ് വൈ​റ്റ് ഫോ​സ്ഫ​റ​സ് ബോം​ബു​ക​ൾ.

തെ​ക്ക​ൻ ല​ബ​നാ​നി​ലെ ഹി​സ്ബു​ല്ല കേ​ന്ദ്ര​ങ്ങ​ളി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്രാ​യേ​ൽ സൈ​നി​ക വ​ക്താ​വ് ഡാ​നി​യ​ൽ ഹ​ഗാ​റി പ​റ​ഞ്ഞു. ല​ബ​നാ​നി​ൽ​നി​ന്ന് ഇ​സ്രാ​യേ​ലി​ലെ അ​റ​ബ് അ​ൽ അ​രാം​ഷെ പ്ര​ദേ​ശ​ത്തേ​ക്ക് ര​ണ്ട് റോ​ക്ക​റ്റാ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഖാ​ൻ യൂ​നി​സി​ലെ അ​ബ​സാ​ൻ പ്ര​ദേ​ശ​ത്തു​ണ്ടാ​യ ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് ഫ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments