പാരീസ്: ഗാസയിലെ വെടിനിര്‍ത്തലും ബന്ദികളുടെ മോചനവും ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ പ്രതിനിധി സംഘം പാരീസിലെത്തി. മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയയുടെ നേതൃത്വത്തിലാണ് ഇസ്രായേല്‍ പ്രതിനിധി സംഘം പാരീസിലെത്തിയത്.
ഇസ്രായേല്‍ പ്രതിനിധി സംഘം യു എസ്, ഖത്തര്‍, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളുമായാണ് ഇസ്രായേല്‍ സംഘം ചര്‍ച്ച നടത്തുകയെന്നാണ് വിവരം.
ഒക്ടോബര്‍ ഏഴിന് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തില്‍ തട്ടിക്കൊണ്ടുപോയ നൂറിലധികം ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം ഗാസയില്‍ നടത്തുന്ന ആക്രമണം ഇസ്രായേല്‍ രണ്ട് മാസത്തേക്ക് താത്ക്കാലികമായി നിര്‍ത്തിവെക്കാനുള്ള നിര്‍ദേശമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി യു എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആക്രമണം ഇസ്രായേല്‍ പൂര്‍ണമായും നിര്‍ത്തണമെന്ന ആവശ്യമാണ് ഹമാസ് മുന്നോട്ടുവെച്ചിരിക്കുന്നതെന്നും ഇതില്‍ അവര്‍ ശാഠ്യം പിടിക്കുകയാമെന്നും ഇസ്രായേല്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളും പറയുന്നു.