Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsട്രൈസ്റ്റേറ്റ് ഓണാഘോഷണത്തിന്റെ ടിക്കറ്റ് കിക്ക് ഓഫ് ഏപ്രില്‍ 14ന് ഫിലാഡല്‍ഫിയയില്‍

ട്രൈസ്റ്റേറ്റ് ഓണാഘോഷണത്തിന്റെ ടിക്കറ്റ് കിക്ക് ഓഫ് ഏപ്രില്‍ 14ന് ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ടി കെ എഫ് ഓണ മഹോത്സവത്തിന്റെ ടിക്കറ്റ് കിക്ക് ഓഫ് ഏപ്രില്‍ 14 ഞായറാഴ്ച മൂന്നു മണിക്ക് സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയ- ഡിലവര്‍ വാലി ഏരിയയിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സാമുദായിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്ക് ഇതോടു കൂടി കൊടിയേറുമെന്നു ചെയര്‍മാന്‍ അഭിലാഷ് ജോണ്‍ അറിയിച്ചു.

ഓണാഘോഷത്തോടനുബന്ധിച്ചു പ്രൊഫഷണല്‍ കലാ പ്രതിഭകളെ അണിനിരത്തിക്കൊണ്ടു വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ ഒരുക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിന്‍സെന്റ് ഇമ്മാനുവേല്‍ അറിയിച്ചു.

മത്സരങ്ങള്‍, അവാര്‍ഡുകള്‍, മെഗാ തിരുവാതിര, വിഭവ സമൃദ്ധമായ ഓണസദ്യ എന്നിവയും പതിവുപോലെ ഉണ്ടാവുമെന്ന് സെക്രട്ടറി ബിനു മാത്യു, ഓണാഘോഷ ചെയര്‍മാന്‍ ജോബി ജോര്‍ജ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

കൂടുതല്‍ വിവരണങ്ങള്‍ക്ക് ചെയര്‍മാന്‍ അഭിലാഷ് ജോണ്‍ 267 701 3623, സെക്രട്ടറി ബിനു മാത്യു 267 893 9571, ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ 215 605 7310, ഓണാഘോഷ ചെയര്‍മാന്‍ ജോബി ജോര്‍ജ് 215 470 2400, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിന്‍സെന്റ്റ് ഇമ്മാനുവേല്‍ 215 880 3341 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com