ഓര്‍ലാന്‍സ്: അമേരിക്കയുടെ ആര്‍ബോണി ഗബ്രിയേല്‍ ഇനി മിസ് യൂണിവേഴ്സ് കിരീടം ചൂടും. അമേരിക്കയിലെ ലൂസിയാനയിലെ ഓര്‍ലാന്‍സിലാണ് മിസ് യൂണിവേഴ്സ് മത്സരം നടന്നത്. ഇന്ത്യയുടെ മിസ് യൂണിവേഴ്സിലെ മത്സരാര്‍ത്ഥിയായ ദിവിത റായി അവസാന 16ല്‍ ഇടം പിടിച്ചിരുന്നു. മിസ് വെനുസ്വേല രണ്ടാം സ്ഥാനത്തും. മൂന്നാം സ്ഥാനത്ത് മിസ് ഡൊമനിക്ക് റിപ്പബ്ലിക്കും ഇടം പിടിച്ചു.
കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സായ ഇന്ത്യയുടെ ഹര്‍നാസ് സിന്ധുവാണ് വിജയിയായ ആര്‍ബോണി ഗബ്രിയേലിനെ വിജയ കിരീടം ചൂടിപ്പിച്ചത്. ലോകമെമ്പാടുമുള്ള 80ൽ അധികം ഉള്ള പ്രതിനിധികളാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുത്തത്. അമേരിക്കയിലെ ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഏണസ്റ്റ് എൻ. മോറിയൽ കൺവെൻഷൻ സെന്ററിലാണ് മത്സരം നടന്നത്.
മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ദിവിത മുംബൈയിലെ സർ ജെജെ കോളേജ് ഓഫ് ആർക്കിടെക്ചറിൽ പഠിച്ചത്. മോഡലും ആർക്കിടെക്റ്റുമാണ് ദിവിത റായ്. CRY, Nanhi Kali, Teach for India തുടങ്ങിയ ഇന്ത്യയിലെ മുൻനിര എൻജിഒകളുമായും ദിവിതാ റായി പ്രവർത്തിക്കുന്നുണ്ടെന്ന് മിസ് യൂണിവേഴ്‌സ് വെബ്‌സൈറ്റ് പറയുന്നു.
2021-ലെ മിസ് ദിവ യൂണിവേഴ്‌സിൽ രണ്ടാം റണ്ണറപ്പായിരുന്നു ദിവിതാ. ബാഡ്മിന്റൺ, ബാസ്കറ്റ്ബോൾ, പെയിന്റിംഗ്, സംഗീതം കേൾക്കൽ, വായന എന്നിവയിൽ ദിവിതാ റായി വളരെയധികം താൽപ്പര്യമുണ്ട്. 2021 സെപ്റ്റംബറിൽ, കാൻസർ ചികിത്സ താങ്ങാൻ കഴിയാത്ത കുട്ടികൾക്കായി ഒരു ശിശു സഹായ ഫൗണ്ടേഷൻ ഫണ്ട് ദിവിതാ സ്വരൂപിച്ചു. “മാറ്റത്തെ ഭയപ്പെടരുത്, ഓരോ നിമിഷവും അതിന്റെ പൂർണ്ണതയോടെ ജീവിക്കുക” എന്നതാണ് ജീവിതത്തെ കുറിച്ച് ദിവിത പറയുന്നത്.