Friday, December 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചിലിയിൽ കാട്ടുതീ പടർന്നുപിടിച്ച് 23 പേർ മരിച്ചു

ചിലിയിൽ കാട്ടുതീ പടർന്നുപിടിച്ച് 23 പേർ മരിച്ചു

സാന്‍റിയാഗോ: അത്യുഷ്ണ തരംഗത്തിൽ വലയുന്ന ചിലിയിൽ കാട്ടുതീ പടർന്നുപിടിച്ച് 23 പേർ മരിച്ചു. 979 പേർക്ക് പരിക്കേറ്റപ്പോൾ ആയിരക്കണക്കിന് ആളുകൾക്ക് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടിവന്നു.

പ​സി​ഫി​ക്ക് തീ​ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ബ​യോ​ബി​യോ, നു​ബ്ലേ, അ​രൗ​ക്കാ​നി​യ മേ​ഖ​ല​ക​ളി​ലാ​ണ് അ​ഗ്നി​ബാ​ധ വ്യാ​പ​ക​നാ​ശം സൃ​ഷ്ടി​ച്ച​ത്. 40 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ൽ താ​പ​നി​ല തു​ട​രു​ന്ന​തി​നാ​ൽ തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ടു.

ശ​നി​യാ​ഴ്ച മാ​ത്രം 16 സ്ഥ​ല​ങ്ങ​ളി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. 90,000 ഏ​ക്ക​ർ സ്ഥ​ല​ത്ത് തീ ​പ​ട​ർ​ന്നു​പി​ടി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. വ​ന​മേ​ഖ​ല​യ്ക്ക് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ആ​പ്പി​ൾ, മു​ന്തി​രി​ത്തോ​ട്ട​ങ്ങ​ളി​ലും അ​ഗ്നി​ബാ​ധ നാ​ശം വി​ത​ച്ചു.

അ​ഗ്നി​ബാ​ധ നി​യ​ന്ത്രി​ക്കാ​നാ​യി അ​മേ​രി​ക്ക, അ​ർ​ജ​ന്‍റീ​ന, ഇ​ക്വ​ഡോ​ർ, വെ​നെ​സ്വേ​ല തു​ട​ങ്ങി​യ അ​യ​ൽ​രാ​ജ്യ​ങ്ങ​ളോ​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​താ​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ദ്രു​ത​ഗ​തി​യി​ൽ ന​ട​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments