Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമതപീഡനങ്ങൾക്കു ഇടയിലും തിരുവചനം പ്രഘോഷിക്കപ്പെടുന്നു: ഫ്രാൻസിസ് പാപ്പ

മതപീഡനങ്ങൾക്കു ഇടയിലും തിരുവചനം പ്രഘോഷിക്കപ്പെടുന്നു: ഫ്രാൻസിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: തിരുവചനമായിരുന്നു ആദിമസഭയുടെയും ഏക കൈമുതലെന്നും, അതുകൊണ്ടുതന്നെ മതപീഡനങ്ങൾ തിരുവചനങ്ങൾ വിവിധയിടങ്ങളിൽ അറിയിക്കപ്പെടാൻ ഇടയാക്കിയെന്നും അത് ഇന്നും തുടരുകയാണെന്നും ഫ്രാൻസിസ് പാപ്പ. ‘ആഗോള ബൈബിൾ സഖ്യ’ത്തിന്റെ ജനറൽ സെക്രട്ടറി റവ. ഡിർക് ഗെവേഴ്സ് ഉൾപ്പെടെയുളള പ്രതിനിധിസംഘത്തെ വത്തിക്കാനിൽ സ്വീകരിച്ചു സംസാരിക്കുകയായിരിന്നു പാപ്പ. ലോകജനസംഖ്യയുടെ പകുതിയിലധികം പേരുടെയും മാതൃഭാഷകളിലേക്ക് ബൈബിൾ വിവർത്തനം ചെയ്യാന്‍ ഇടപെടല്‍ നടത്തിയിട്ടുള്ള കൂട്ടായ്മയാണ് യുണൈറ്റഡ് ബൈബിൾ സൊസൈറ്റീസ് (യുബിഎസ്). വചനം പ്രസംഗിക്കപ്പെടുകയും ശ്രവിക്കപ്പെടുകയും ജീവിക്കപ്പെടുകയും ചെയ്യുന്നത് അനുകൂലവും പ്രതികൂലവുമായ സാഹചര്യങ്ങളിലാണെന്നും ആദിമസഭയിൽ സംഭവിച്ചത് തന്നെയാണ് ഇന്നത്തെ സഭയിലും നടന്നുവരുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

യേശുവിന്റെ പെസഹ അനുഭവത്തിനും പരിശുദ്ധാത്മാവ് വർഷിക്കപ്പെട്ട പെന്തക്കുസ്ത അനുഭവത്തിനും ശേഷം യേശുവിന്റെ അപ്പസ്തോലന്മാർ തിരുവചനപ്രഘോഷണം നടത്തുന്നതും, യേശു ക്രിസ്തുവിന്റെ ജീവിതത്തിന്റെ അടിസ്ഥാനത്തിൽ വചനത്തിന്റെ അർത്ഥം വിവരിക്കുന്നതും, വചനത്തെ നല്ലതല്ലാത്ത ഉദ്ദേശത്തോടെ ഉപയോഗിക്കുന്നവരെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതുമാണ് നാം അപ്പസ്തോല നടപടികളിൽ കാണുന്നത്. ദൈവവചനത്തോട് ബധിരത അഭിനയിക്കുന്ന ലോകത്തിൽ, മതപീഡനങ്ങൾ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളാണ് സഭ നേരിടുന്നത്.വചനപ്രഘോഷണം നടത്തുന്ന സഭ പീഡിപ്പിക്കപ്പെടുമ്പോൾ, വചനമെന്ന കൈമുതലുമായാണ് സഭാതനയർ പലായനം ചെയ്യുന്നത്.

അതുകൊണ്ടുതന്നെ, മതപീഡനങ്ങൾ ദൈവവചനം മറക്കാനല്ല, പ്രചരിപ്പിക്കാനുള്ള അവസരമായി മാറുന്നു. ഇന്നത്തെ ലോകത്തിലും വിവിധയിടങ്ങളിൽ ക്രൈസ്‌തവർ പലായനം ചെയ്യപ്പെടുവാൻ നിര്‍ബന്ധിതരാകുന്നുവെങ്കിലും അവരും ആദിമ ക്രിസ്ത്യാനികളെപ്പോലെ, തങ്ങൾക്ക് ലഭിച്ച തിരുവചനം തങ്ങളോടൊപ്പം വഹിച്ചുകൊണ്ടാണ് പോകുന്നത്. അവർ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയും, ക്രിസ്തുവിന്റെ കുരിശിനെ ആശ്ലേഷിച്ചുകൊണ്ട് എന്നും നിലനിൽക്കുന്ന തിരുവചനത്തെ ആരാധിക്കുകയും ചെയ്യുന്നു.

തിരുവചനം വിവിധ ഭാഷകളിൽ പ്രസിദ്ധപ്പെടുത്തുകയും, അവ വിതരണം നടത്തുകയും ചെയ്യുന്നതിലൂടെയും വചന പ്രഘോഷണത്തിനായുള്ള മറ്റു പ്രവർത്തനങ്ങളിലൂടെയും ആഗോള ബൈബിൾ സഖ്യത്തിലെ അംഗങ്ങൾ ചെയ്യുന്ന സേവനത്തിന് നന്ദി പറഞ്ഞ പാപ്പ, ദൈവത്തെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ സഹായിക്കുന്ന പരിശുദ്ധാത്മാവ് അവർക്ക് തുണയാകട്ടെയെന്നും വിശുദ്ധ ഗ്രന്ഥം കേൾക്കുന്ന എല്ലാവരും വിശ്വാസത്തിന്റെ അനുസരണത്തിലേക്കു കടന്നുവരുവാന്‍ ഇടയാകട്ടെയെന്നും ആശംസിച്ചു. 1946-ൽ സ്ഥാപിതമായ യുണൈറ്റഡ് ബൈബിൾ സൊസൈറ്റീസിനു 240-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments