ഹതായ്: പതിനായിരങ്ങളുടെ ജീവനെടുക്കുകയും വൻ നാശനഷ്ടം വിതയ്ക്കുകയും ചെയ്ത ഭൂചലനത്തിന്റെ നടുക്കം മാറുംമുമ്പേ തുർക്കിയിൽ വീണ്ടും ഭൂചലനം. തുർക്കി- സിറിയ അതിർത്തിയായ ഹതായ് പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 6.3ഉം 5 ഉം രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ ഉണ്ടായത്.
ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നുവീണതായും അഞ്ച് പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലബനോൻ, സിറിയ, ഈജിപ്ത്, ഫലസ്തീൻ എന്നീ രാജ്യങ്ങളിലേക്കും ഇതിന്റെ ചലനം അനുഭവപ്പെട്ടു.
വലിയ ദുരന്തത്തിൽ നിന്ന് രാജ്യം കരകയറാൻ ശ്രമിക്കവെയാണ് തുർക്കിയിൽ വീണ്ടും ഭൂചലനമുണ്ടായിരിക്കുന്നത്. രണ്ടാഴ്ച മുമ്പുണ്ടായ വമ്പൻ ഭൂചലനത്തിൽ 50000ലേറെ പേർക്കാണ് ജീവൻ നഷ്ടമായത്.
തുർക്കിക്ക് സഹായവുമായി ഇന്ത്യയും വിവിധ ഗൾഫ് രാജ്യങ്ങളും യൂറോപ്യൻ രാജ്യങ്ങളും യുഎന്നും രംഗത്തെത്തിയിരുന്നു.