ഒട്ടാവ: കാനഡയിലെ മഹാത്മഗാന്ധി പ്രതിമ തകർത്തതിനെതിരെ പ്രതിഷേധവുമായി ഇന്ത്യ. സൈമൺ ഫ്രേസർ കാമ്പസിലെ പീസ് സ്‌ക്വയറിലുള്ള മഹാത്മഗാന്ധിയുടെ പ്രതിമയാണ് തകർത്തത്. അക്രമണത്തിൽ അപലപിക്കുന്നുവെന്നും ഇതിനു പിന്നിലെ അക്രമികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആവശ്യപ്പെട്ടു.
ഗാന്ധി പ്രതിമകൾക്കെതിരെ യൂറോപ്പിൻ രാജ്യങ്ങളിൽ നടക്കുന്ന രണ്ടാമത്തെ അക്രമസംഭവമാണിത്. കാനഡയിലെ ഹാമിൽടണിലെ സിറ്റി ഹാളിനു സമീപമുളള പ്രതിമ തകർത്തതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ കോൺസുലേറ്റുകൾക്കെതിരെ ഖാലിസ്ഥാൻ തീവ്രവാദികൾ തുടർച്ചയായി ആക്രമണം നടത്തുകയാണ്. ഇക്കഴിഞ്ഞ ദിവസം ഗാന്ധി പ്രതിമയ്‌ക്ക് നേരെ നടന്ന അക്രമണത്തിന് പിന്നിലും ഖാലിസ്ഥാൻ തീവ്രവാദികളാണെന്നാണ് കരുതുന്നത്.
ഗാന്ധിപ്രതിമയ്‌ക്ക് പുറമെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെയും അക്രമണം നടത്തുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ കാനഡയിലെ റിച്ച്മണ്ട് ഹില്ലിലെ വിഷ്ണു ക്ഷേത്രത്തിലും മിസിഗയിലെ രാമക്ഷേത്രത്തിലും ഖാലിസ്ഥാൻ തീവ്രവാദികൾ അക്രമണം അഴിച്ചുവിട്ടിരുന്നു. ക്ഷേത്രത്തിന്റെ ഭിത്തികൾ വികൃതമാക്കിയിരുന്നു. ഇത്തരം ആക്രമണങ്ങളിൽ കുറ്റവാളികളെ ഉടനടി കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ടൊറൻോയിലെ ഇന്ത്യൻ കോൺസുലേറ്റും ട്വീറ്റ് ചെയ്യ്തിരുന്നു. കാനഡയിലെ ഹൈക്കമ്മീഷ്ണറെ ഇന്ത്യയിലേക്ക് വിളിച്ച് വരുത്തുകയും ഇന്ത്യൻ കോൺസുലേറ്റിനെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ ഇന്ത്യ പ്രതിക്ഷേധം രേഖപ്പെടുത്തിയിരുന്നു