കാബുൾ: അഫ്ഗാനിസ്ഥാനിൽ താലിബാനും ഇസ്ലാമിക് സ്റ്റേറ്റും തമ്മിൽ ഏറ്റുമുട്ടൽ. വടക്കൻ ബാൽഖ് പ്രവ്യശ്യയിലാണ് രണ്ട് ഭീകര സംഘടനകൾ തമ്മിൽ ഏറ്റുമുട്ടിയത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വെടിവെപ്പിനൊടുവിൽ ആറ് ഐഎസ്ഐഎസ് ഭീകരർ കൊല്ലപ്പെട്ടു.
താലിബാന്‍റെ നിരീക്ഷണ സംഘത്തെയും ഷിയാ മുസ്ലിങ്ങളെയും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലക്ഷ്യംവയ്‌ക്കുന്നതായാണ് താലിബാന്റെ ആരോപണം. അഫ്ഗാനിസ്ഥാനിൽ തങ്ങളുടെ ഏറ്റവും വലിയ എതിരാളികളായി താലിബാന്‍ കണക്കാക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റിനെയാണ്.
2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ രണ്ടാമതും അധികാരമേല്‍ക്കുമ്പോള്‍ സൗഹാര്‍ദ്ദത്തിലായിരുന്നു താലിബാനും ഇസ്ലാമിക് സ്റ്റേറ്റും. എന്നാല്‍, താലിബാന്‍ അധികാരത്തിലേറിയതിന് പിന്നാലെ ഇസ്റ്റാമിക് സ്റ്റേറ്റ്സും താലിബാനും രണ്ട് വഴിയിലായി. പിന്നീടങ്ങോട്ട് ഇരുവിഭാഗവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു അഫ്ഗാനിൽ. അധികാരമേറ്റ് ആദ്യത്തെ ആറ് മാസക്കാലത്തോളം ഇരുവിഭാഗത്തില്‍പ്പെട്ട ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു രാജ്യത്ത്.