മെൽബൺ: മെൽബണിലെ ക്നാനായ യുവജനങ്ങൾക്കായി കുരിശിന്റെ വഴി നടന്നു. മെൽബൺ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളോട് അനുബന്ധിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ഓസ്ട്രേലിയായിലെ മലയാറ്റൂർ മല എന്നറിയപ്പെടുന്ന മെൽബൺ ബാക്കസ് മാർഷ് മലമുകളിലുള്ള ഒവർ ലേഡി ടാ പിനു ദേവാലയത്തിലാണു കുരിശിന്റെ വഴി സംഘടിപ്പിച്ചത്. ഈ മാസം ഒന്നാം തിയതി ശനിയാഴ്ച രാവിലെ 11 മണിക്കു കുരിശിന്റെ വഴി ആരംഭിച്ചു. രണ്ടുമണിക്കു ഉച്ചഭക്ഷണത്തോടുകൂടി പരിപാടി സമാപിച്ചു.
സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി റവ ഫാ∙ അഭിലാഷ് കണ്ണാമ്പടം, ഇടവകയിലെ യൂത്ത് കോഓർഡിനേറ്റർമാരായ ജോർജ് പൗവ്വത്തേൽ, സജിമോൾ മാത്യു കളപ്പുരയ്ക്കൽ, മേജുമോൾ അജിചെമ്പനിയിൽ, മാത്യു ലൂക്കോസ് തമ്പലക്കാട്ട്, മെൽബൺ കെസിവൈഎൽ പ്രസിഡന്റ് ക്രിസ്റ്റി തോമസ്ചാരം കണ്ടത്തിൽ, ജോയിന്റ് സെക്രട്ടറി നികിത ബോബി കണ്ടാരപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലാണ് കുരിശിന്റെ വഴി നടന്നത്.
കുരിശിന്റെ വഴിയിൽ പങ്കെടുക്കാൻ എത്തിയ എല്ലാ യുവജനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും മെയ് മാസം 14 ആം തിയതി, യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മതേർസ്ഡേയിലും ജൂലൈ മാസം 15 ആം തിയതി, യുവജനങ്ങൾക്കായി നടത്തുന്ന യൂത്ത് ഡേയിലും എല്ലാ യുവജനങ്ങളുടെയും സാന്നിധ്യ സഹകരണങ്ങൾ ഉണ്ടാകണമെന്നും ഇടവക വികാരി ഫാ. അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.